'രണ്ട് ഓലക്കീറോ വെള്ളത്തുണിയോ എടുത്തോ, എന്നെ ഒന്ന് മൂടാൻ', 25 കോടിയുടെ മുതലിനെ എടുത്തിട്ട് പെരുക്കി ക്ലാസന്‍

Published : Mar 24, 2024, 10:05 AM IST
'രണ്ട് ഓലക്കീറോ വെള്ളത്തുണിയോ എടുത്തോ, എന്നെ ഒന്ന് മൂടാൻ', 25 കോടിയുടെ മുതലിനെ എടുത്തിട്ട് പെരുക്കി ക്ലാസന്‍

Synopsis

തന്‍റെ ആദ്യ ഓവറില്‍ 12 ഉം രണ്ടാം ഓവറിൽ 10 ഉം റണ്‍സ് വഴങ്ങിയ സ്റ്റാര്‍ക്ക് നിര്‍ണായക പതിനാറാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി ക്ലാസ് തെളിയിച്ചിരുന്നു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ത്രില്ലര്‍ പോരാട്ടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ജയിച്ചെങ്കിലും എയറിയാലായി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായ മിച്ചല്‍ സ്റ്റാര്‍ക്ക്. ഐപിഎല്‍ മിനി താരലലേത്തില്‍ 24.75 കോടിക്ക് കൊല്‍ക്കത്തയിലെത്തിയ സ്റ്റാര്‍ക്ക് ഇന്നലെ ഹൈദരാബാദിനെതിരെ നാലോവറില്‍ വിട്ടുകൊടുത്തത് 53 റണ്‍സായിരുന്നു. ഇത്രയും പണം കൊടുത്ത് സ്റ്റാര്‍ക്കിനെ ടീമിലെടുക്കാനുള്ള കാരണമായി കൊല്‍ക്കത്ത പറഞ്ഞത് തങ്ങള്‍ക്ക് മികച്ചൊരു ഡെത്ത് ബൗളറില്ലെന്നതായിരുന്നു. എന്നിട്ട് തന്‍റെ അവസാന ഓവറില്‍ സ്റ്റാര്‍ക്ക് വഴങ്ങിയത് നാല് സിക്സ് അടക്കം 26 റണ്‍സ്. അതില്‍ മൂന്നെണ്ണം ക്ലാസന്‍റെ വകയെങ്കില്‍ ഒരെണ്ണം ഷഹബാസ് അഹമ്മദിന്‍റെ വക.

തന്‍റെ ആദ്യ ഓവറില്‍ 12 ഉം രണ്ടാം ഓവറിൽ 10 ഉം റണ്‍സ് വഴങ്ങിയ സ്റ്റാര്‍ക്ക് നിര്‍ണായക പതിനാറാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി ക്ലാസ് തെളിയിച്ചിരുന്നു. എന്നാല്‍ അവസാന രണ്ടോവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 39 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ പന്തെറിയാനെത്തിയ സറ്റാര്‍ക്ക് പത്തൊമ്പതാം ഓവറില്‍ 26 റണ്‍സ് വഴങ്ങിയതോടെ കളി കൊല്‍ക്കത്ത കൈവിട്ടുവെന്ന് തോന്നിച്ചു. അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 13 റണ്‍സ് മതിയായിരുന്നു.

പഴയ ചങ്ങാതിയാണ് എന്നെങ്കിലും ഓര്‍ക്കണ്ടേ, വിരാട് കോലിയെ ഓടിപ്പിടിച്ച് രഹാനെ, കാണാം വണ്ടര്‍ ക്യാച്ച്

ആദ്യ പന്ത് തന്നെ ക്ലാസന്‍ സിക്സിന് പറത്തുകയും ചെയ്തു. അടുത്ത പന്തില്‍ സിംഗിളും മൂന്നാം പന്തില്‍ ഷഹബാസ് പുറത്താകുകയും ചെയ്തതോടെ ഹൈദാരാബാദ് സമ്മര്‍ദ്ദത്തിലായി. നാലാം പന്തില്‍ ഒരു റണ്ണും അഞ്ചാം പന്തില്‍ ക്ലാസനും പുറത്തായതോടെ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സായി ഹൈദരാബാദിന്‍റെ ലക്ഷ്യം. എന്നാല്‍ അവസാന പന്തില്‍ നായകന്‍ പാറ്റ് കമിന്‍സിന് റണ്ണെടുക്കാനായില്ല.

കൊല്‍ക്കത്തയെ തോല്‍വിയുടെ വക്കത്ത് എത്തിച്ച ഓവറോടെ മിച്ചല്‍ സ്റ്റാര്‍ക്കിന് സമൂഹമാധ്യമങ്ങളിലും ട്രോള്‍ വര്‍ഷമാണ്. സ്റ്റാര്‍ക്കിന്‍റെ ഐപിഎല്‍ കരിയറില്‍ ആദ്യമായാണ് 50 ലേറെ റണ്‍സ് വഴങ്ങുന്നത്. സുരാജ് വെഞ്ഞാറമൂടിന്‍റെ ദശമൂലം ദാമു സിനിമയില്‍ പറയുന്നതുപോലെ രണ്ട് ഓലക്കീറും ഒരു വെള്ളത്തുണിയും ഇങ്ങെടുത്തോ എന്നെ ഒന്ന് മൂടാനെന്നാണ് ആരാധകര്‍ സ്റ്റാര്‍ക്കിന്‍റെ പ്രകടനത്തെക്കുറിച്ച് പറയുന്നത്. ആരാധക പ്രതികരണങ്ങളിലൂടെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം