
കൊച്ചി: കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ട്വിറ്ററില്‍ വിവാദ പ്രതികരണം നടത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കര്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചാണ് പ്രതിഷേധിച്ചത്. പ്രകടനവും മുദ്രാവാക്യവുമായി എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി സച്ചിന്‍റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തുന്നത്.
നേരത്തെ പോപ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗ് യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ സഹോദരി പുത്രി മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിവാദ ട്വീറ്റ്.
കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് 'ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗൈന്‍സ്റ്റ് പ്രൊപ്പഗാന്‍ഡ' ഹാഷ് ടാഗുകള്‍ ഉപയോഗിച്ചായിരുന്നു സച്ചിന്‍റെ ട്വീറ്റ്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ടെന്നും അവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതിയെന്നുമാണ് സച്ചിന്‍ ട്വീറ്റില്‍ വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!