'അഭിഷേക് ശര്‍മയുടെ അതിവേഗ സെഞ്ചുറി റെക്കോർഡ് തകർക്കുക ആ ന്യൂസിലന്‍ഡ് താരം', പ്രവചനവുമായി അഭിഷേക് നായർ

Published : Oct 20, 2026, 02:27 PM IST
india vs pakistan asian games 2026 gold medal match india won gold abhishek sharma star performance

Synopsis

ക്രീസിൽ നിലയുറപ്പിച്ചാൽ ബൗണ്ടറികൾക്ക് പകരം സിക്സറുകൾ മാത്രം പറത്തുന്ന ശീലമുള്ള അലന് സ്വന്തം നാട്ടിൽ അഭിഷേകിന്‍റെ റെക്കോർഡ് തകര്‍ക്കുക എന്നത് അസാധ്യമല്ലെന്ന് അഭിഷേക് നായര്‍ ചൂണ്ടിക്കാട്ടി.

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരക്ക് മറ്റന്നാള്‍ ക്രൈസ്റ്റ്ചർച്ചിൽ തുടക്കമാകാനിരിക്കെ, ഇരു ടീമുകളിലെയും വെടിക്കെട്ട് ഓപ്പണർമാരുടെ പ്രകടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ടി20 ക്രിക്കറ്റിൽ 30 പന്തിൽ സെഞ്ചുറി നേടി റെക്കോർഡിട്ട അഭിഷേക് ശര്‍മയുടെ നിലവിലെ റെക്കോര്‍ഡ് തകർക്കാൻ സാധ്യതയുള്ള താരത്തെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യ സഹപരിശീലകന്‍ കൂടിയായ അഭിഷേക് നായര്‍. ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലനാണ് അഭിഷേകിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാൻ സാധ്യതയുള്ള താരമെന്ന് അഭിഷേക് നായർ പറഞ്ഞു.

ന്യൂസിലൻഡിലെ ചെറിയ ബൗണ്ടറികളും അവിടുത്തെ പിച്ചിന്‍റെ സ്വഭാവവും ഫിൻ അലന്‍റെ ബാറ്റിംഗ് ശൈലിക്ക് തികച്ചും അനുയോജ്യമാണെന്ന് ജിയോഹോട്ട്സ്റ്റാറിന്റെ 'ഔട്ട് ഓർ നോട്ട് ഔട്ട്' പ്രോഗ്രാമിൽ അഭിഷേക് നായർ വ്യക്തമാക്കി. ക്രീസിൽ നിലയുറപ്പിച്ചാൽ ബൗണ്ടറികൾക്ക് പകരം സിക്സറുകൾ മാത്രം പറത്തുന്ന ശീലമുള്ള അലന് സ്വന്തം നാട്ടിൽ അഭിഷേകിന്‍റെ റെക്കോർഡ് തകര്‍ക്കുക എന്നത് അസാധ്യമല്ലെന്ന് അഭിഷേക് നായര്‍ ചൂണ്ടിക്കാട്ടി. മുൻപ് ടി20, ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി (33 പന്തിൽ)ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അലൻ സ്വന്തമാക്കിയിരുന്നു.

ഈ വർഷം മികച്ച ഫോമിലുള്ള അലൻ 10 ടി20 മത്സരങ്ങളിൽ നിന്ന് 202-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 378 റൺസ് നേടിയിട്ടുണ്ട്. 2026 സീസണിലെ എല്ലാ ടി20 മത്സരങ്ങളിലുമായി 180-ലേറെ സ്ട്രൈക്ക് റേറ്റിൽ 1,496 റൺസാണ് ഫിന്‍ അലൻ അടിച്ചുകൂട്ടിയത്. ചെറിയ ഗ്രൗണ്ടുകളിൽ വേഗത്തിൽ റൺസ് ഉയർത്താനുള്ള അലന്‍റെ കഴിവ് ഇന്ത്യൻ ബൗളർമാർക്ക് വലിയ വെല്ലുവിളിയാകും. മറുഭാഗത്ത്, ഈ വർഷം 34 ടി20കളിൽ നിന്ന് 201.68 സ്ട്രൈക്ക് റേറ്റിൽ 956 റൺസ് നേടിയ അഭിഷേക് ശർമ്മയും മികച്ച ഫോമിലാണ്. അടുത്തിടെ അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായും അഭിഷേക് മാറിയിരുന്നു. ന്യൂസിലൻഡ് പരമ്പരയിൽ ഇരു താരങ്ങളുടെയും അതിവേഗ ബാറ്റിംഗ് വെടിക്കെട്ട് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഞ്ചാമനായി ഇറങ്ങി പാക്‌ ബാറ്റര്‍ സല്‍മാന്‌ നാലാം സെഞ്ച്വറി, മുഹമ്മദ്‌ യൂസുഫ്‌ പിറകിലായി, ധോണിയുടെയും യുവരാജിന്റെയും റെക്കോര്‍ഡിന്‌ ഭീഷണി
രഞ്ജി ട്രോഫിയിൽ പുതിയ ചരിത്രം, ഡല്‍ഹി-ഗുജറാത്ത് മത്സരം നിയന്ത്രിച്ച് ഓസ്ട്രേലിയൻ അംപയർ ബെൻ ട്രെലോർ