അഞ്ചാമനായി ഇറങ്ങി പാക്‌ ബാറ്റര്‍ സല്‍മാന്‌ നാലാം സെഞ്ച്വറി, മുഹമ്മദ്‌ യൂസുഫ്‌ പിറകിലായി, ധോണിയുടെയും യുവരാജിന്റെയും റെക്കോര്‍ഡിന്‌ ഭീഷണി

Published : Oct 20, 2026, 02:07 PM IST
SALMAN ALI AGHA

Synopsis

സല്‍മാന്റെ ഇന്നിംഗ്‌സിന്‌ ഒരു പ്രത്യേകതുണ്ട്‌. ബാറ്റിംഗ്‌ ഓര്‍ഡറില്‍ അഞ്ചാം സ്ഥാനത്തോ അതിന്‌ താഴെയോ ആയിട്ടാണ്‌ സല്‍മാന്‍ ക്രീസിലെത്താറുള്ളത്‌. ഈയൊരു ബാറ്റിംഗ്‌ ഓര്‍ഡറില്‍ നിന്നു കൊണ്ട്‌ കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടിയ പാക്‌ താരമായിരിക്കുകയാണ്‌ സല്‍മാന്‍.

കറാച്ചി: ഞായറാഴ്‌ച റാവല്‍പിണ്ടി ക്രിക്കറ്റ്‌ സ്റ്റേഡിയം ഒരു ഗംഭീര ഇന്നിംഗ്‌സിന്‌ സാക്ഷ്യം വഹിച്ചു. ശ്രീലങ്കക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്റെ സല്‍മാന്‍ അലി ആഘ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം. 90 പന്തുകളില്‍ 107 റണ്‍സ്‌ നേടിയ സല്‍മാന്റെ ഇന്നിംഗ്‌സില്‍ പത്ത്‌ ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്‍ 37 റണ്‍സിന്‌ നാടകീയ ജയം നേടിയപ്പോള്‍ സല്‍മാന്റെ ഇന്നിംഗ്‌സ്‌ വെട്ടിത്തിളങ്ങി.

സല്‍മാന്റെ ഇന്നിംഗ്‌സിന്‌ ഒരു പ്രത്യേകതുണ്ട്‌. ബാറ്റിംഗ്‌ ഓര്‍ഡറില്‍ അഞ്ചാം സ്ഥാനത്തോ അതിന്‌ താഴെയോ ആയിട്ടാണ്‌ സല്‍മാന്‍ ക്രീസിലെത്താറുള്ളത്‌. ഈയൊരു ബാറ്റിംഗ്‌ ഓര്‍ഡറില്‍ നിന്നു കൊണ്ട്‌ കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടിയ പാക്‌ താരമായിരിക്കുകയാണ്‌ സല്‍മാന്‍. 1998 മുതല്‍ 2009 വരെ പാക്കിസ്ഥാന്‌ വേണ്ടി കളിച്ച മുഹമ്മദ്‌ യൂസുഫിന്റെ മൂന്ന്‌ സെഞ്ച്വറികളുടെ റെക്കോര്‍ഡാണ്‌ സല്‍മാന്‍ മറികടന്നത്‌. സല്‍മാന്‍ 54 മത്സരങ്ങളില്‍ നിന്നാണ്‌ ഈ നേട്ടത്തിലെത്തിയത്‌. മുഹമ്മദ്‌ യൂസുഫ്‌ 114 മത്സരങ്ങള്‍ കളിച്ചിരുന്നു. മധ്യനിരയില്‍ പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിട്ടാണ്‌ യൂസുഫിനെ കണക്കാക്കുന്നത്‌.

ബാറ്റിംഗ്‌ ഓര്‍ഡറില്‍ അഞ്ചാം സ്ഥാനത്ത്‌ കളിച്ച്‌ മൂന്ന്‌ സെഞ്ച്വറികള്‍ നേടുന്ന ആദ്യ പാക്‌ താരമാണ്‌ സല്‍മാന്‍. യൂസുഫ്‌ വ്യത്യസ്‌ത പൊസിഷനുകളിലായിരുന്നു സെഞ്ച്വറി നേടിയത്‌. മാത്രമല്ല, സല്‍മാന്റെ ആദ്യ മൂന്ന്‌ സെഞ്ച്വറികള്‍ 33 മത്സരങ്ങളിലായിരുന്നു. യൂസുഫ്‌ അഞ്ചാം സ്ഥാനത്ത്‌ രണ്ട്‌ സെഞ്ച്വറി നേടാന്‍ 84 മത്സരങ്ങള്‍ കളിക്കേണ്ടി വന്നു.

ബാറ്റിംഗ്‌ ഓര്‍ഡറില്‍ അഞ്ചാമതോ, അതിന്‌ താഴെയോ ആയി ബാറ്റ്‌ ചെയ്‌തവരില്‍ കൂടുതല്‍ സെഞ്ച്വറികള്‍ ഇംഗ്ലണ്ട്‌ താരം ജോസ്‌ ബട്‌ലറിന്റെയും ദക്ഷിണാഫ്രിക്കയുടെ ഡേവിഡ്‌ മില്ലറുടെയും പേരിലാണ്‌. എട്ട്‌ സെഞ്ച്വറികളാണ്‌ ഇവര്‍ നേടിയത്‌. എം എസ്‌ ധോണിയും യുവരാജ്‌ സിംഗും ഏഴ്‌ സെഞ്ച്വറികളുമായി ഇവര്‍ക്ക്‌ തൊട്ടുപിറകിലുണ്ട്‌. ആറ്‌ സെഞ്ച്വറികള്‍ നേടിയ എ ബി ഡിവില്ലേഴ്‌സ്‌, ആന്‍ഡ്രൂ സൈമണ്ട്‌സ്‌, ഓയിന്‍ മോര്‍ഗന്‍, സിക്കന്ദര്‍ റാസ എന്നിവരാണ്‌ പിറകിലുള്ളത്‌. ലോ ഓര്‍ഡറില്‍ കളിച്ചവരില്‍ 8324 റണ്‍സുമായി ധോണി മുന്‍നിരയിലുണ്ട്‌. 301 മത്സരങ്ങളാണ്‌ ലോ ഓര്‍ഡറില്‍ ധോണി കളിച്ചത്‌. 174 മത്സരങ്ങളില്‍ നിന്ന്‌ യുവരാജ്‌ 4870 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ജോസ്‌ ബട്‌ലര്‍ 4997 റണ്‍സും മില്ലര്‍ 4605 റണ്‍സുമാണ്‌ നേടിയത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രഞ്ജി ട്രോഫിയിൽ പുതിയ ചരിത്രം, ഡല്‍ഹി-ഗുജറാത്ത് മത്സരം നിയന്ത്രിച്ച് ഓസ്ട്രേലിയൻ അംപയർ ബെൻ ട്രെലോർ
രഞ്ജി ട്രോഫി: വൈശാഖ് ചന്ദ്രന് നാലു വിക്കറ്റ്; ഒഡിഷയ്‌ക്കെതിരെ കേരളത്തിന് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്