
മുംബൈ: രഞ്ജി ട്രോഫിയിൽ ഹരിയാനയ്‌ക്കെതിരായ എലൈറ്റ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ഓൾറൗണ്ട് മികവുമായി ചരിത്രനേട്ടം സ്വന്തമാക്കി മുംബൈ താരം മുഷീർ ഖാൻ.ഒരു മത്സരത്തിൽ സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന ഈ നൂറ്റാണ്ടിലെ ആദ്യ മുംബൈ താരമെന്ന നേട്ടമാണ് ഇന്ത്യൻ താരം സർഫറാസ് ഖാന്‍റെ സഹോദരൻ കൂടിയായ 21-കാരൻ മുഷീർ സ്വന്തമാക്കിയത്. 1990-91 സീസണിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രവിശാസ്ത്രിയാണ് മുംബൈയ്ക്കായി അവസാനമായി ഈ നേട്ടം കൈവരിച്ചത്.
ബാറ്റിംഗിൽ സെഞ്ചുറിയോടെ തിളങ്ങിയ മുഷീർ, ബോളിംഗിൽ 85 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി. ഹരിയാനയുടെ വീണ ആദ്യ അഞ്ച് വിക്കറ്റുകളും മുഷീറാണ് പിഴുതത്. ബി.കെ.സി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ മുംബൈയുടെ 430 റൺസിന് മറുപടിയായി ബാറ്റ് ചെയ്ത ഹരിയാന 270 റൺസിന് പുറത്തായി. ഇതോടെ മുംബൈ 160 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.
തുടർന്ന് ഹരിയാനയെ മുംബൈ ഫോളോ ഓണിനയച്ചു. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഹരിയാന 2 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ്. ബോണസ് പോയിന്റോടെ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിടുന്ന മുംബൈയേക്കാൾ 87 റൺസ് പിന്നിലാണ് ഇപ്പോഴും ഹരിയാന. ഹരിയാനയ്ക്കായി നിഷാന്ത് സിന്ധു (105*) ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!