അസം കോലിയോളം വളരും, അതിനുള്ള ശേഷിയുണ്ട്; വ്യക്താമാക്കി മുന്‍ പാക് താരം

By Web TeamFirst Published Jun 11, 2020, 4:10 PM IST
Highlights

ലോക ക്രിക്കറ്റില്‍ കോലിയുടെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്നാണ് ബാബറിനെ പല മുന്‍ കളിക്കാരും വിശേഷിപ്പിക്കുന്നത്.

കറാച്ചി: പാക് ക്രിക്കറ്റില്‍ അധികവേഗത്തില്‍ വളര്‍ന്നുവരുന്ന താരമാണ് ബാബര്‍ അസം. പലരും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോടാണ് താരത്തെ താരതമ്യം ചെയ്യുന്നത്. അടുത്തിടെ അസം പാകിസ്ഥാന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോക ക്രിക്കറ്റില്‍ കോലിയുടെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്നാണ് ബാബറിനെ പല മുന്‍ കളിക്കാരും വിശേഷിപ്പിക്കുന്നത്.

അവന്റെ സെഞ്ചുറി ആയിരുന്നില്ല, മറ്റൊന്നായിരുന്നു കോലിക്ക് ടീമിലേക്കുള്ള വഴി തെളിയിച്ചത്: വെങ്‌സര്‍ക്കാര്‍

ബാറ്റ്സ്മാന്‍ യൂനിസ് ഖാനും തികഞ്ഞ മതിപ്പാണ് ബാബറിനെക്കുറിച്ചുള്ളത്. ''കോലിയുടെ തലത്തിലേക്ക് അസം വളരും. കോലിയുമായി ഇപ്പോള്‍ ബാബറിനെ താരതമ്യം ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ല. കോലിയെ നോക്കൂ, അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. ഇതിഹാസ ബാറ്റ്സ്മാനായ മാറാനുള്ള എല്ലാ മിടുക്കും ബാബറിനുണ്ട്. 

എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ നമ്പര്‍ വണ്‍ ബാറ്റ്സ്മാന്‍ കോലി തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കോലിയുടെ അതേ തലത്തില്‍ ബാബറിനെയും കാണാം. ആ സമയത്ത് ഇരുവരേയും താരതമ്യം ചെയ്യാം. കോലിയെപ്പോലെ തന്നെ ബാബറും മികച്ച പ്രകടനമാണ് സമീപകാലത്തു മൂന്നു ഫോര്‍മാറ്റിലും കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്.'' പാകിസ്ഥാന്റെ പുതിയ ബാറ്റിംഗ് പരിശീലകന്‍ പറഞ്ഞു. 

ക്രിക്കറ്റ് ആരാധകര്‍ നിരാശരാവണ്ട; ഐപിഎല്ലിനെ കുറിച്ച് ഗാംഗുലിക്ക് പറയാനുള്ളത് കേള്‍ക്കുക

മൂന്നു ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ലോകത്തിലെ ഏക താരം കൂടിയാണ് കോലി.  ഏകദിനം, ടി20 എന്നിവയില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള അദ്ദേഹത്തിന് ടെസ്റ്റില്‍ 45ന് മുകളിലാണ് ശരാശരി.

click me!