Asianet News MalayalamAsianet News Malayalam

അവന്റെ സെഞ്ചുറി ആയിരുന്നില്ല, മറ്റൊന്നായിരുന്നു കോലിക്ക് ടീമിലേക്കുള്ള വഴി തെളിയിച്ചത്: വെങ്‌സര്‍ക്കാര്‍

ഓസ്ട്രേലിയയില്‍ നടന്ന എമേര്‍ജിങ് പ്ലേയര്‍സ് ടൂര്‍ണമെന്റാണ് കോലിക്ക് ടീമിലേക്കുള്ള വഴി തുറന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

dilip vengsarkar explain how kohli got place in team india
Author
Mumbai, First Published Jun 11, 2020, 3:52 PM IST

മുംബൈ: വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് കീഴിലായിരുന്നു വിരാട് കോലിയുടെ അരങ്ങേറ്റം. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ 12 റണ്‍സാണ് കോലി നേടിയത്. അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിയ ശേഷം ഇത്ര പെട്ടന്നൊന്നും കോലി ദേശീയ ടീമിലെത്തുമെന്ന് ആരും കരുതിയിരുന്നില്ല. ഇപ്പോള്‍ കോലി ദേശീയ ടീമിലെത്തിയ വഴി വ്യക്തമാക്കുകയാണ് മുന്‍ സെലക്ടര്‍ ദിലീപ് വെങ്സര്‍ക്കാര്‍.

അവരെല്ലാം ക്ഷമയില്‍ ഒതുക്കി, എനിക്ക് വേണ്ടത് അതല്ല; സഞ്ജിത ചാനു

ഓസ്ട്രേലിയയില്‍ നടന്ന എമേര്‍ജിങ് പ്ലേയര്‍സ് ടൂര്‍ണമെന്റാണ് കോലിക്ക് ടീമിലേക്കുള്ള വഴി തുറന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. ''ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്ത അവര്‍ 250 റണ്‍സിനടുത്ത് സ്‌കോര്‍ ചെയ്തു. കോലി പുറത്താകാതെ 123 റണ്‍സ് നേടി. സെഞ്ചുറി നേടിയതിലല്ല, പുറത്താവാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചുവെന്നതാണ് എന്നില്‍ മതിപ്പുളവാക്കിയത്. 

ക്രിക്കറ്റ് ആരാധകര്‍ നിരാശരാവണ്ട; ഐപിഎല്ലിനെ കുറിച്ച് ഗാംഗുലിക്ക് പറയാനുള്ളത് കേള്‍ക്കുക

കോലിയുടെ സമീപനം കണ്ടപ്പോഴെ തോന്നി ദേശീയ ടീമില്‍ ഈ പയ്യന്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന്. ഇത്ര ചെറുപ്രായത്തിലെ ഇന്ത്യന്‍ ടീമില്‍ അവസരം കൊടുക്കണോ? പ്രധാനമായി ഉയര്‍ന്ന ചോദ്യമിതായിരുന്നു. എന്നാല്‍ പ്രായത്തെക്കാളുപരിയുള്ള മാനസിക പക്വത കോലി പ്രകടമാക്കി. തുടര്‍ന്ന് ഇദ്ദേഹത്തിന് ടീമില്‍ അവസരം കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.'' അന്ന് സെലക്റ്റര്‍ കൂടിയായിരുന്ന വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios