കൊല്‍ക്കത്ത: ക്രിക്കറ്റ് ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇന്ഡഡീസിലെത്തിയിരിക്കുന്നു. മൂന്ന് ടെസ്റ്റുകളാണ് വിന്‍ഡീസ് കളിക്കുക. അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരം. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സാധ്യതകളും തെളിയുകയാണ്.

ഐപിഎല്ലിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.  ടൂര്‍ണമെന്റ് റദ്ദാക്കില്ലെന്നാണ് ഗാംഗുലി പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ഐപിഎല്‍ നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐ തയ്യാറാണ്. താരങ്ങള്‍, ആരാധകര്‍, ഫ്രാഞ്ചൈസികള്‍ ഇവരെല്ലാം ആഗ്രഹിക്കുന്നത് ഐപില്‍ നടക്കണമെന്നാണ്. ഞങ്ങള്‍ ശുഭപ്രതീക്ഷയിലാണ്. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് അധികം വൈകാതെ തന്നെ ബിസിസിഐ തീരുമാനം കൈക്കൊള്ളും.'' ഗാഗാംഗുലി പറഞ്ഞുനിര്‍ത്തി. 

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ മധ്യത്തിലേക്കു ടൂര്‍ണമെന്റ് നീട്ടാന്‍ ബിസിസിഐ ആദ്യം തീരുമാനിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ വന്നതോടെ ഐപിഎല്‍ നടത്തിപ്പിന്റെ കാര്യവും ്അവതാളത്തിലാവുകയായിരുന്നു.