ഐസിസി കിരീടങ്ങളൊന്നുമില്ലാതെ കോലി; ആത്മവിശ്വാസം പകര്‍ന്ന് മുന്‍ ഓസീസ് താരം

By Web TeamFirst Published Jun 7, 2021, 6:23 PM IST
Highlights

ടി20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാംപ്യന്‍സ് ട്രോഫി (2013) എന്നിവയാണ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയത്.

മെല്‍ബണ്‍: വിരാട് കോലി പഴി കേള്‍ക്കുന്ന ഒരേയൊരു കാര്യം, അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ ഐസിസി കിരീടങ്ങളൊന്നും നേടിയിട്ടില്ലെന്നുള്ളതാണ്. കോലിക്ക് മുമ്പ് ക്യാപ്റ്റനായിരുന്ന എം എസ് ധോണി മൂന്ന് ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കി. ടി20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാംപ്യന്‍സ് ട്രോഫി (2013) എന്നിവയാണ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയത്. കോലിക്ക് കീഴില്‍ ഇന്ത്യ 2017ല്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തിയെങ്കിലും പാകിസ്ഥാനോട് പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ ഒരു ഐസിസി ട്രോഫി സ്വന്തമാക്കാനുള്ള അവസരമാണ് കോലിക്ക് വന്നിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ കോലിക്ക് ഐസിസി കിരീടം സ്വന്തമാക്കാം. മത്സരത്തിന് കോലിക്ക് ആത്മവിശ്വാസം നല്‍കുന്ന വാക്കുകളാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീ പറഞ്ഞിരിക്കുന്നത്. ''കോലിക്കൊപ്പം യെ്ന്‍ വില്യംസണും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഉയര്‍ത്താന്‍ ആഗ്രഹം കാണും. എന്നാല്‍ കോലി ഒരു ഡൈനാമിക് ക്രിക്കറ്ററാണ്. മത്സരഫലത്തില്‍ സ്വാധീനം ചെലുത്താന്‍ കോലിക്ക് സാധിക്കും. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെ ചാംപ്യന്മാര്‍ ഇന്ത്യയായിരിക്കണമെന്ന് കോലി വല്ലാതെ ആഗ്രഹിക്കുന്നുണ്ടാവും. കോലി ആദ്യ ഐസിസി കിരീടമുയര്‍ത്തുമ്പോള്‍ അതിനൊരുപാട് മാനങ്ങളുണ്ട്.'' ബ്രറ്റ് ലീ പറഞ്ഞു.

ലോക ടെസ്റ്റ് ചാംപ്യന്‍ഷപ്പിനായ ലണ്ടനിലേക്ക് പറന്ന ഇന്ത്യന്‍ ടീം ഇപ്പോള്‍ ക്വാറന്റീനിലാണ്. ഇന്ത്യയില്‍ രണ്ടാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം ഇംഗ്ലണ്ടിലേക്ക് പറന്നത്.

click me!