'ഇപ്പോള്‍ കോലിയെ ഒഴിവാക്കുന്നത് ഗുണം ചെയ്യില്ല'; ഓസ്‌ട്രേലിയന്‍ ഇതിഹാസ താരത്തിന്റെ മുന്നറിയിപ്പ്

By Web TeamFirst Published Jul 29, 2022, 2:54 PM IST
Highlights

ടെസ്റ്റില്‍ മികച്ച രീതിയില്‍ കളിക്കുമ്പോഴും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അത്രത്തോളം മികവ് കാണിക്കാന്‍ പന്തിന് സാധിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയിരുന്നു താരം. എന്നാല്‍ സ്ഥിരതയില്ലെന്ന പരാതി വേണ്ടുവോളമുണ്ട്.

സിഡ്‌നി: അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്റ്റര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കുന്ന താരമാണ് വിരാട് കോലി (Virat Kohli). താരത്തിന്റെ മോശം ഫോം തന്നെയാണ് അതിന് കാരണം. ടീമിലെടുക്കണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പവുമുണ്ട്. എന്തായാലും വിന്‍ഡീസ് പര്യടനത്തിന് കോലിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മോശം ഫോമിലായിരുന്നു താരം. വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ താരത്തെ ഉള്‍പ്പെടുത്തുമെന്നും വാര്‍ത്തകള്‍. 

അതിനിടെ മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റിന്റെ (Adam Gilchrist) പ്രസ്താവനയാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. കോലിയെ ഇപ്പോള്‍ പുറത്താക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നാണ് ഗില്ലി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍.... ''ഒരുപാട് നാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിക്കറ്റ് പുറത്തെടുത്ത താരമാണ് കോലി. അത്തരത്തിലൊരു ഇതിഹാസ താരത്തിനെതിരെയാണ് നമ്മള്‍ സംസാരിക്കുന്നതെന്ന് ഓര്‍മവണം. ഇത്തരമൊരു സാഹചര്യത്തില്‍ കോലിയെ പുറത്തിരിത്തുന്നത് ടീമിന് ഗുണം ചെയ്യില്ല. അദ്ദേഹത്തിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരു ഇടവേള മാത്രം മതിയായിരിക്കും. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ കോഹ്ലി ഉറപ്പായും ഉണ്ടാവണം.'' ഗില്‍ക്രിസ്റ്റ് മുന്നറിയിപ്പ് നല്‍കി.

വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ സഞ്ജുവും; കെ എല്‍ രാഹുലിനെ ഒഴിവാക്കി

യുവതാരം റിഷഭ് പന്തിനെ കുറിച്ചും ഗില്ലി സംസാരിച്ചു. ''ചില ഇന്നിംഗ്‌സുകളില്‍ മോശം പ്രകടനം പുറത്തെടത്തെന്ന് കരുതി പന്തിനെ എഴുതിത്തള്ളരുത്. വിസ്മയിപ്പിക്കുന്ന താരമാണ് പന്ത്. ബിസിസിഐയും മാനേജ്മെന്റും സെലക്ടര്‍മാരും പന്തിന്റെ കാര്യത്തില്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്. ഏത് ഗ്രൗണ്ടില്‍ കളിക്കുമ്പോഴും സഹതാരങ്ങള്‍ക്ക് ഊര്‍ജം നല്‍കാന്‍ പന്തിന് സാധിക്കുന്നുണ്ട്. രണ്ടാംനിര ടീമിനെ വച്ച് കളിച്ചിട്ടും ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കുന്നുണ്ട്. മിക്ക താരങ്ങള്‍ക്കും അവസരം നല്‍കി ടീം വലുതാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയ പോലെ ഒരു ടീമിനെതിരേയും ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കും.'' ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ടെസ്റ്റില്‍ മികച്ച രീതിയില്‍ കളിക്കുമ്പോഴും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അത്രത്തോളം മികവ് കാണിക്കാന്‍ പന്തിന് സാധിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയിരുന്നു താരം. എന്നാല്‍ സ്ഥിരതയില്ലെന്ന പരാതി വേണ്ടുവോളമുണ്ട്. ടി20യിലാവട്ടെ താരം അടുത്തകാലത്ത് നിരാശ മാത്രമാണ് സമ്മാനിച്ചത്. ഇംഗ്ലണ്ടിനെതിരെ ഓപ്പണറായി കളിച്ചെങ്കിലും മികച്ച പ്രകടനമൊന്നും താരത്തിന്റെ ബാറ്റില്‍ നിന്നുണ്ടായില്ല.

ഇഷാന്‍ കിഷനോ റിഷഭ് പന്തോ, ആര് ഓപ്പണ്‍ ചെയ്യും? വിന്‍ഡീസ്- ഇന്ത്യ ആദ്യ ടി20 ഇന്ന്- സാധ്യതാ ഇലവന്‍

click me!