സച്ചിന് പിന്നാലെ യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Mar 27, 2021, 9:40 PM IST
Highlights

നേരിയ ലക്ഷണങ്ങളോടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണെന്നും എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും യൂസഫ് പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

ബറോഡ: ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പിന്നാലെ റോഡ് സേഫ്റ്റി സീരിസില്‍ സച്ചിനൊപ്പം കളിച്ച മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനും കൊവിഡ് 19 വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം യൂസഫ് വ്യക്തമാക്കിയത്.

നേരിയ ലക്ഷണങ്ങളോടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണെന്നും എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും യൂസഫ് പത്താന്‍ ട്വിറ്ററില്‍ കുറിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ഉടന്‍ കൊവിഡ് പരിശോധന നടത്തണമെന്നും യൂസഫ് പത്താന്‍ അഭ്യര്‍ത്ഥച്ചു.

I've tested positive for COVID-19 today with mild symptoms. Post the confirmation, I have quarantined myself at home and taking all the necessary precautions and medication required.

I would request those who came in contact with me to get themselves tested at the earliest.

— Yusuf Pathan (@iamyusufpathan)

റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായാണ് വിമരമിച്ച മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി റോഡ് സേഫ്റ്റി സീരീസ് സംഘടിപ്പിച്ചത്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളും ടൂര്‍ണമെന്‍റില്‍ പങ്കെടുത്തിരുന്നു. ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരാവുകയും ചെയ്തു.

സച്ചിനും യൂസഫ് പത്താനുമൊപ്പം കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് താരങ്ങളായ യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, മുനാഫ് പട്ടേല്‍, മന്‍പ്രീത് ഗോണി, ഇര്‍ഫാന്‍ പത്താന്‍, പ്രഗ്യാന്‍ ഓജ എന്നിവരും ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി കളിച്ചിരുന്നു.

click me!