ശ്രേയസ് അയ്യരും റിഷഭ് പന്തും സഞ്ജു സാംസണിന് ഒരുപടി താഴെയാണ്! പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Aug 16, 2022, 8:52 PM IST
Highlights

സഞ്ജു സിംബാബ്‌വെയിലാണിപ്പോള്‍. മൂന്ന് ഏകദിനങ്ങള്‍ക്കായാണ് താരം ഹരാരെയിലെത്തിയത്. നേരത്തെ വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അതുകൊണ്ടുതന്നെ പ്ലയിംഗ് ഇലവനില്‍ സാധ്യതയുണ്ട്.

ദില്ലി: ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ മനോഹരമായിട്ടാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത്. ഈ വര്‍ഷം ടീമിനെ ഫൈനിലിലേക്ക് നയിക്കാന്‍ സഞ്ജുവിനായിരുന്നു. എന്നാല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍ക്കുകയായിരുന്നു. എങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ളവര്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ്. ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്മാരുടെ പട്ടികയില്‍ സഞ്ജു ഉണ്ടെന്നാണ് ചോപ്ര പറയുന്നത്. രോഹിത്തിന് ശേഷം റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സഞ്ജു എന്നിവര്‍ ഇന്ത്യന്‍ നായകാനാവാന്‍ കഴിയുമെന്നാണ് ചോപ്രയുടെ പക്ഷം.  ''സഞ്ജു, പന്ത്, ശ്രേയസ് എന്നിവര്‍ ഐപിഎല്ലില്‍ ഓരോ ഫ്രാഞ്ചൈസിയേയും നയിക്കുന്നവരാണ്. എല്ലാവരും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്റെ ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ മികവ് കാണിക്കുന്നുണ്ട്. അവര്‍ക്ക് മികച്ച ബൗളിംഗ് ലൈനപ്പുമുണ്ട്.'' ചോപ്ര പറഞ്ഞു. 

കെ എല്‍ രാഹുലായിരിക്കില്ല അടുത്ത ടെസ്റ്റ് ക്യാപ്റ്റന്‍! യുവതാരത്തിന്റെ പേര് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

അതേസമയം, സഞ്ജു സിംബാബ്‌വെയിലാണിപ്പോള്‍. മൂന്ന് ഏകദിനങ്ങള്‍ക്കായാണ് താരം ഹരാരെയിലെത്തിയത്. നേരത്തെ വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അതുകൊണ്ടുതന്നെ പ്ലയിംഗ് ഇലവനില്‍ സാധ്യതയുണ്ട്. ഇഷാന്‍ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ഫിനിഷര്‍ റോളിലായിരിക്കും സഞ്ജു കളിക്കുക. വ്യാഴാഴ്ച്ചയാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ടീം കളിക്കുക. 

അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത്തിന് ശേഷം റിഷഭ് പന്ത് ക്യാപ്റ്റനാവുമെന്നും ചോപ്ര പറഞ്ഞു. ''ടെസ്റ്റ് ക്രിക്കറ്റിലെ രാഹുലിനെ പിന്തള്ളി പന്ത് ക്യാപ്റ്റനാവും. പന്തിന്റെ ആക്രമണോത്സുകത തുണയാവും. രാഹുല്‍ ക്ലാസ് പ്ലയറാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ രാഹുലിന്റെ നേതൃപാടവത്തെ കുറിച്ച് വ്യക്തതയൊന്നുമില്ല.'' ചോപ്ര പറഞ്ഞു.

ഇഷാന്‍ കൊള്ളാം, പക്ഷേ... സിംബാബ്‌വെക്കെതിരെ സഞ്ജുവല്ലാതെ മറ്റൊരാള്‍ വേണ്ട! കാരണം വ്യക്തമാക്കി മുന്‍താരം

click me!