കെ എല്‍ രാഹുലായിരിക്കില്ല അടുത്ത ടെസ്റ്റ് ക്യാപ്റ്റന്‍! യുവതാരത്തിന്റെ പേര് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

By Web TeamFirst Published Aug 16, 2022, 8:21 PM IST
Highlights

ഭാവിയില്‍ രോഹിത് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ക്യാപ്റ്റനായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചോപ്ര പറയുന്നത്. അങ്ങനെ വന്നാല്‍ രാഹുലിനെ മറികടന്ന് പന്ത് ടെസ്റ്റ് ടീമിന്റെ നായകനാവുമെന്നും ചോപ്ര വ്യക്തമാക്കുന്നു.

ദില്ലി: ഇക്കഴിഞ്ഞ ഏഴ് മാസത്തിനിടെ നിരവധി ക്യാപ്റ്റന്മാരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവതരിപ്പിച്ചു. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് പുറമെ കെ എല്‍ രാഹുല്‍, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്മാാരായി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ക്യാപ്റ്റന്മാരായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം കോലി സ്ഥാനമൊഴിഞ്ഞപ്പോഴാണ് രോഹിത് ക്യാപ്റ്റനാകുന്നത്.

ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം തിരഞ്ഞെടുക്കുന്ന സമയത്ത് മറ്റു സാധ്യതകളും സെലക്റ്റര്‍മാര്‍ അന്വേഷിച്ചിരുന്നു. രോഹിത്തിന് പുറമെ രാഹുല്‍, ബുമ്ര, പന്ത് എന്നിവരുടെ പേരുകളും ചര്‍ച്ചയ്ക്ക് വന്നു. യുവതാരം പന്ത് ക്യാപ്റ്റനാകുന്നത് ഗുണം ചെയ്യുമെന്ന് പലരും വാദിച്ചു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും ഇപ്പോള്‍ പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഇഷാന്‍ കൊള്ളാം, പക്ഷേ... സിംബാബ്‌വെക്കെതിരെ സഞ്ജുവല്ലാതെ മറ്റൊരാള്‍ വേണ്ട! കാരണം വ്യക്തമാക്കി മുന്‍താരം

ഭാവിയില്‍ രോഹിത് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ക്യാപ്റ്റനായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചോപ്ര പറയുന്നത്. അങ്ങനെ വന്നാല്‍ രാഹുലിനെ മറികടന്ന് പന്ത് ടെസ്റ്റ് ടീമിന്റെ നായകനാവുമെന്നും ചോപ്ര വ്യക്തമാക്കുന്നു. ''രോഹിത്തിന് പുറമെ മൂന്ന് ക്യാപ്റ്റന്മാരുണ്ട്. രാഹുല്‍, പന്ത്, ശ്രേയസ് എന്നിവരാണ് ക്യാപ്റ്റന്മാര്‍. സഞ്ജു സാംസണും ക്യാപ്റ്റന്‍സി മെറ്റീരിയലാണ്. ടെസ്റ്റ് ക്രിക്കറ്റിലെ രാഹുലിനെ പിന്തള്ളി പന്ത് ക്യാപ്റ്റനാവും. പന്തിന്റെ ആക്രമണോത്സുകത തുണയാവും. രാഹുല്‍ ക്ലാസ് പ്ലയറാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ രാഹുലിന്റെ നേതൃപാടവത്തെ കുറിച്ച് വ്യക്തതയൊന്നുമില്ല.'' ചോപ്ര യുട്യൂബ് ചാനലില്‍ വ്യക്തമാക്കി. 

''ബൗളര്‍മാരെ ഉപയോഗിക്കുമ്പോള്‍ പോലും പന്ത് ആക്രമണോത്സുകത കാണിക്കുന്നുണ്ട്. ഐപിഎല്ലില്‍ അത് വ്യക്തമായതാണ്. എന്നാല്‍ ഡല്‍ഹി കാപിറ്റല്‍സിനെ നയിക്കുന്ന സമയത്ത് മൂന്ന് ഓവറില്‍  നാല് വിക്കറ്റെടുത്ത കുല്‍ദീപ് യാവിനെ വീണ്ടും ഒരോവര്‍ ഏല്‍പ്പിക്കാത്തതും നമ്മള്‍ ചിന്തിക്കണം. അത് പന്തിന്റെ പോരായ്മയായിരുന്നു. പക്ഷേ, പന്ത് വളരെ പെട്ടന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊരു സംശയവുമില്ല. എന്നാല്‍ ഒരുപാട് വളരാനുണ്ട്. ശ്രേയസ്, രാഹുല്‍, സഞ്ജു എന്നിവരുടെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളത്.'' ചോപ്ര പറഞ്ഞു.

സൂക്ഷിക്കണം, രോഹിത്തിന് റണ്‍സിനോട് ആര്‍ത്തിയാണ്! പാകിസ്ഥാന്‍ ടീമിന് ഹസന്‍ അലിയുടെ മുന്നറിയിപ്പ്

click me!