പണവും അധികാരവും കോലിയുടെ സ്വഭാവം മാറ്റി, രോഹിത് തന്നെ കേമന്‍! കിംഗിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

Published : Jul 16, 2024, 06:24 PM IST
പണവും അധികാരവും കോലിയുടെ സ്വഭാവം മാറ്റി, രോഹിത് തന്നെ കേമന്‍! കിംഗിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

Synopsis

ലോകകപ്പും അഞ്ച് ഐപിഎല്‍ കിരീടവും നേടിയിട്ടും രോഹിതിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ലെന്നും മിശ്ര.

ദില്ലി: ഇന്ത്യന്‍ താരം വിരാട് കോലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. പ്രശസ്തിയും അധികാരവും കോലിയുടെ സ്വഭാവത്തെ ബാധിച്ചെന്നാണ് മിശ്രയുടെ പ്രതികരണം. രോഹിത് ശര്‍മയേയും വിരാട് കോലിയേയും താരതമ്യം ചെയ്യുമ്പോഴായിരുന്നു മിശ്രയുടെ കമന്റ്. പ്രശസ്തിയും അധികാരവും സൂപ്പര്‍താരം വിരാട് കോലിയുടെ സ്വഭാവത്തെ മാറ്റിയെന്നാണ് അമിത് മിശ്ര പറയുന്നത്. 14 വയസ് മുതല്‍ തനിക്കറിയാവുന്ന കോലിയല്ല ഇപ്പോഴുള്ളതെന്നും മിശ്ര പറയുന്നു. പക്ഷേ, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് മിശ്ര ഫുള്‍ മാര്‍ക്ക് നല്‍കുന്നു.

ലോകകപ്പും അഞ്ച് ഐപിഎല്‍ കിരീടവും നേടിയിട്ടും രോഹിതിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ലെന്നും മിശ്ര. ഐപിഎല്‍ സമയത്തുള്‍പ്പടെ കാണുമ്പോള്‍ സൗഹൃദം പുതുക്കാന്‍ രോഹിത് ശ്രമിക്കുമെന്നും മിശ്രം പറഞ്ഞു. ടീമംഗങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതിലും കോലിയേക്കാള്‍ മികച്ചത് രോഹിതാണെന്ന് മിശ്ര വെളിപ്പെടുത്തി. ഐപിഎല്ലില്‍ കോലിയുമായുള്ള തര്‍ക്കം പരിഹരിച്ചത് ഗംഭീര്‍ മുന്‍കൈ എടുത്തിട്ടാണെന്നും അമിത് മിശ്ര പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് കോലിയായിരുന്നെന്നും മിശ്ര കുറ്റപ്പെടുത്തി. യുവതാരം നവീനുമായി പ്രശ്‌നങ്ങളുണ്ടാക്കിയതിലും മിശ്ര കോലിയെ വിമര്‍ശിച്ചു. മിശ്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോലിയുടെ ആരാധഖര്‍ സൈബറിടത്ത് ഉയര്‍ത്തുന്നത്.

ഹാര്‍ദിക് ടി20യില്‍ നയിക്കും, ഏകദിനത്തിനില്ല! സഞ്ജു രണ്ട് ഫോര്‍മാറ്റിനും; ലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീം ഇന്ന്

ടി20 ലോകകപ്പിന് ശേഷം വിശ്രമിത്തിലാണിപ്പോള്‍ കോലി. ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന-ടി20 മത്സരങ്ങള്‍ക്കും കോലി ഉണ്ടാവില്ല. കോലി ഉള്‍പ്പെടെ രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യക്ക് ആറ് ഏകദിനങ്ങള്‍ മാത്രമെ കളിക്കാനുള്ളു.

അതില്‍ ശ്രീലങ്കക്കെതിരായ മൂന്നെണ്ണം കഴിഞ്ഞാല്‍ പിന്നെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടനെതിരെ ആണ് മൂന്ന് മത്സരങ്ങള്‍. അതിന് മുമ്പ് സീനിയര്‍ താരങ്ങള്‍ ഏകദിന മത്സരങ്ങളില്‍ കളിക്കാത്തത് വിമര്‍ശനങ്ങക്ക് ഇടയാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്