ഇനിയെങ്കിലും എടുത്ത് പുറത്തിടൂ! കെ എല്‍ രാഹുലിനെ വിടാതെ വെങ്കടേഷ് പ്രസാദ്; വീണ്ടും രൂക്ഷ വിമര്‍ശനം

Published : Feb 19, 2023, 09:21 AM IST
ഇനിയെങ്കിലും എടുത്ത് പുറത്തിടൂ! കെ എല്‍ രാഹുലിനെ വിടാതെ വെങ്കടേഷ് പ്രസാദ്; വീണ്ടും രൂക്ഷ വിമര്‍ശനം

Synopsis

2021 ഡിസംബറില്‍ ദക്ഷണിഫ്രിക്കയ്ക്ക് എതിരായാണ് രാഹുലിന്റെ അവസാന ടെസ്റ്റ് സെഞ്ചുറി. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ 20 റണ്‍സിന് പുറത്തായപ്പോഴും രാഹുലിനെതിരെ പ്രസാദ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

ബംഗളൂരു: ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും മുന്‍താരം വെങ്കടേഷ് പ്രസാദ്. ഇരുപത് വര്‍ഷത്തിനിടെ ഇത്രമോശമായി കളിച്ചൊരു ഇന്ത്യന്‍ താരം ഉണ്ടാവില്ലെന്നാണ് പ്രസാദ് പറയുന്നത്. ഓപ്പണര്‍ കെ എല്‍ രാഹുല്‍ ദില്ലി ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലും പരാജയപ്പെട്ടതോടെയാണ് വെങ്കടേഷ് പ്രസാദ് രൂക്ഷവിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയത്. 17 റണ്‍സെടുത്ത രാഹുല്‍ നേഥന്‍ ലയണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രാഹുല്‍. 

പ്രസാദിന്റെ കുറ്റപ്പെടുത്തലുകളിങ്ങനെ... ''രാഹുലിനെ കളിപ്പിക്കുന്നതിലൂടെ മറ്റ് താരങ്ങളുടെ അവസരമാണ് നഷ്ടമാവുന്നത്. ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ കാഴ്ചക്കാരനായി ടീമിലുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്നവരെയും രാഹുലിനുവേണ്ടി തഴയുന്നു. പ്രതിഭയുള്ള താരമാണെങ്കിലും അതിനോട് നീതിപുലര്‍ത്താന്‍ രാഹുലിന് കഴിയുന്നില്ല. മായങ്ക് അഗര്‍വാളിന് രണ്ട് ഇരട്ട സെഞ്ചുറിയോടെ 41 റണ്‍സ് ശരാശരിയുണ്ട്. ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ ഫോമിലാണ്. സര്‍ഫറാസ് ഖാന്‍ ഇപ്പോഴും കാത്തിരിക്കുന്നു. രാഹുലിനെ സ്ഥിരം ഉള്‍പ്പെടുത്തുന്നതോടെ കഴിവുള്ള ഒരുപാട് താരങ്ങള്‍ക്ക് അവസരം നഷ്ടമാവുന്നു. 

നിലവില്‍ ഇന്ത്യയിയെ 10 മികച്ച ഓപ്പണര്‍മാരെയെടുത്താല്‍ അതില്‍ പോലും രാഹുല്‍ ഉണ്ടാവില്ല. എന്നിട്ടും നിരന്തരം അവസരം നല്‍കുന്നു. കുല്‍ദീപ് യാദവിനെ പോലെ ഉള്ളവരാവട്ടെ ഒരു മത്സരത്തിലെ താരമായാല്‍ അടുത്ത മത്സരത്തില്‍ പുറത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണ്. മുമ്പ് ഇന്ത്യന്‍ ഓപ്പണര്‍മാരായിരുന്ന എസ് എസ് ദാസ്, സദഗോപന്‍ രമേഷ് എന്നിവര്‍ക്ക് 38ല്‍ കൂടുതല്‍ ശരാശരിയുണ്ടായിരുന്നു. ഇരുവര്‍ക്കും കഴിവുമുണ്ടായിരുന്നു. എന്നാല്‍ 23 ടെസ്റ്റുകള്‍ക്കപ്പുറം കളിച്ചിട്ടില്ല. ഇവിടെ രാഹുലിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി 47 ഇന്നിംഗ്‌സില്‍ നിന്ന് 27 റണ്‍സില്‍ താഴെയാണ്.'' പ്രസാദ് കുറ്റപ്പെടുത്തി. 

2021 ഡിസംബറില്‍ ദക്ഷണിഫ്രിക്കയ്ക്ക് എതിരായാണ് രാഹുലിന്റെ അവസാന ടെസ്റ്റ് സെഞ്ചുറി. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ 20 റണ്‍സിന് പുറത്തായപ്പോഴും രാഹുലിനെതിരെ പ്രസാദ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ''പലരുടേയും വേണ്ടപ്പെട്ട ആളായതുകൊണ്ടാണ് രാഹുല്‍ ടീമില്‍ തുടരുന്നത്. കളിമികവിന്റെ അടിസ്ഥാനത്തില്‍ രാഹുലിന് വൈസ് ക്യാപ്റ്റനാവാനുളള യോഗ്യതയില്ല. അശ്വിനോ പുജാരയോ ആണ് വൈസ് ക്യാപ്റ്റനാവേണ്ടത്. ഐപിഎല്ലില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയന്നാണ് പല മുന്‍ താരങ്ങളും രാഹുലിനെ വിമര്‍ശിക്കാത്തത്.'' പ്രസാദ് ആരോപിച്ചു.

'നിന്നോട് ഞാൻ ചായ ചോദിച്ചോ കുഞ്ഞിരാമാ'; സീരിയസ് ചര്‍ച്ചക്കിടെ ഫുഡ് തയാറെന്ന് സ്റ്റാഫ്, കോലിയുടെ പ്രതികരണം വൈറൽ

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര