SA vs IND : 'ഷാര്‍ദുല്‍ കൊള്ളാം! ഹാര്‍ദിക്കിന്റെ അഭാവം അറിയുന്നില്ല'; താരത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Jan 6, 2022, 6:30 PM IST
Highlights

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ (Team India) ബാറ്റിംഗിനെത്തിയപ്പോള്‍ താരം 28 റണ്‍സ് നേടുകയും ചെയ്തു. പന്തുകൊണ്ടും ബാറ്റുകൊണ്ടും താരം വലിയ സംഭാവന നല്‍കി. ആദ്യമായിട്ടല്ല ഷാര്‍ദുല്‍ ഇത്തരത്തിലൊരു പ്രകടനം നടത്തുന്ന്.

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ നിയന്ത്രിച്ച് നിര്‍ത്തിയത് ഷാര്‍ദുല്‍ ഠാക്കൂറിന്റെ (Shardul Thakur) പ്രകടനമായിരുന്നു. താരം ഏഴ് വിക്കറ്റെടുത്തപ്പോള്‍ ആതിഥേയര്‍ 229ന് കൂടാരം കയറി. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ (Team India) ബാറ്റിംഗിനെത്തിയപ്പോള്‍ താരം 28 റണ്‍സ് നേടുകയും ചെയ്തു. പന്തുകൊണ്ടും ബാറ്റുകൊണ്ടും താരം വലിയ സംഭാവന നല്‍കി. ആദ്യമായിട്ടല്ല ഷാര്‍ദുല്‍ ഇത്തരത്തിലൊരു പ്രകടനം നടത്തുന്ന്. ഓസ്‌ട്രേലിയന്‍ മണ്ണിലെ പരമ്പര നേട്ടത്തില്‍ ഷാര്‍ദുലിന് വലിയ പങ്കുണ്ടായിരുന്നു. 

ഇപ്പോള്‍ ഷാര്‍ദുളിന്റെ ഔള്‍റൗണ്ട് പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra). ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം അറിയുന്നില്ലെന്നാണ് ചോപ്ര പറയുന്നത്. ''ഷാര്‍ദുളിന്റെ പ്രകടനം പുതിയ പ്രതീക്ഷയാണ്. പ്രധാനപ്പെട്ട വിക്കറ്റുകളും റണ്‍സും അദ്ദേഹം സ്വന്തമാക്കുന്നു. ഹാര്‍ദിക്കിനേക്കാള്‍ നന്നായി അദ്ദേഹം ബൗള്‍ ചെയ്യുന്നുണ്ട്. ഹാര്‍ദിക്കിനേയും ഷാര്‍ദൂലിനേയും താരതമ്യം ചെയ്യാന്‍ കഴിയില്ല. ബാറ്റിംഗില്‍ ശര്‍ദ്ദുലിനേക്കാള്‍ ഒരുപാട് മുകളിലാണ് ഹാര്‍ദിക്കിന്റെ സ്ഥാനം. 

എന്നാല്‍ ഷാര്‍ദുലും റണ്‍സ് കണ്ടെത്തുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 24 ബോളില്‍ 28 റണ്‍സും അടിച്ചെടുത്തു. ചെറിയ സ്‌കോറാണെങ്കില്‍ പോലും ഈ റണ്‍സിന്റെ വില വൈകാതെ മനസിലാവും. കാരണം ജയിക്കാന്‍ 122 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. ഇന്ത്യക്ക് ഹാര്‍ദിക്കല്ലാതെ ചൂണ്ടിക്കാന്‍ പറ്റുന്ന മറ്റു മികച്ച സീം ബൗളറില്ല. അതുകൊണ്ടാണ് ഹാര്‍ദിക്കിലേക്കു തന്നെ വീണ്ടും നോക്കുന്നത്. എന്നാല്‍ ഹാര്‍ദിക്കില്‍ നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത് അത് നല്‍കാന്‍ ഷാര്‍ദുലിന് സാധിക്കുന്നുണ്ട്. '' ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി. 

ജൊഹന്നാസ്ബര്‍ഗില്‍ നാലാം ദിനം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഇടവിട്ട് പെയ്യുന്ന മഴയാണ് വില്ലനാകുന്നത്. മൂന്നാം സെഷനില്‍ പന്തെറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജയിക്കാന്‍ ആതിഥേയര്‍ക്ക് 122 വേണം. ഇന്ത്യക്ക് ജയിക്കണമെങ്കില്‍ എട്ട് വിക്കറ്റ് കൂടി വീഴ്‌ത്തേണ്ടതുണ്ട. 118 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡിലുള്ളത്. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ (46), റാസി വാന്‍ ഡര്‍ ഡസ്സന്‍ (11) എന്നിവരാണ് ക്രീസില്‍.

click me!