
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. 64, 43, 98 എന്നിങ്ങനെയായിരിരുന്നു താരത്തിന്റെ സ്‌കോറുകള്‍. പരമ്പരയിലെ താരവും ഗില്‍ ആയിരുന്നു. പരമ്പരയില്‍ ഓപ്പണറായിട്ടാണ് ഗില്‍ കളിച്ചത്. ഗില്ലിനെ പോലെ മുന്‍നിരയില്‍ കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ വേറെയുമുണ്ട്. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. മൂന്നാം നമ്പറിലും ഇവര്‍ക്ക് കളിക്കാം.
ഏകദിനത്തില്‍ നിലവില്‍ വിരാട് കോലിയാണ് മൂന്നാം നമ്പറില്‍ കളിക്കുന്നത്. എന്നാല്‍ വരുന്ന ഏകദിന ലോകകപ്പില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്‍ താരവും സെലക്റ്ററുമായ ദേവാംഗ് ഗാന്ധി പറയുന്നത്. ''ശുഭ്മാന്‍ ഗില്‍ ആയിരിക്കാം അടുത്ത മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍. അവനെ ഭാവിയില്‍ മൂന്നാം നമ്പറില്‍ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റും ശ്രമിക്കുക. ശരിയായ ദിശയിലാണ് ടീം മാനേജ്‌മെന്റ് ഗില്ലിനെ വളര്‍ത്തികൊണ്ടുവരുന്നത്. 2023ലെ ലോകകപ്പിനായി ഗില്ലിനെ ഒരുക്കുകയാണിപ്പോള്‍ ടീം മാനേജ്‌മെന്റ് ചെയ്യുന്നത്. അടുത്ത ഏകദിന ലോകകപ്പില്‍ ഗില്‍ മൂന്നാം നമ്പറിലുണ്ടാവുമെന്ന് ഞാന്‍ കണക്കുകൂട്ടുന്നു.'' ദേവാംഗ് പറഞ്ഞു.
നേരത്തെ, മുന്‍ വിക്കറ്റ് കീപ്പര്‍ ദീപ്ദാസ് ഗുപ്തയും ഗില്ലിനെ കുറിച്ച് സംസാരിച്ചിരുന്നു. ''ഏകദിന ലോകകപ്പ് ആവുമ്പോഴേക്കും ഗില്ലിനെ ഓപ്പണറായി വളര്‍ത്തികൊണ്ടുവരണം. രാഹുല്‍ ഓപ്പണറായി ഇപ്പോള്‍ കളിക്കുന്നുണ്ടെങ്കിലും അത് താല്‍കാലികം മാത്രമാണ്. ഗില്‍ ലോകകപ്പില്‍ ഓപ്പണറായെത്തും.'' ദീപ്ദാസ് ഗുപ്ത വ്യക്തമാക്കി.
സിംബാബ്‌വെയ്‌ക്കെതിരെ ഏകദിന പരമ്പരയലാണ് ഗില്‍ ഇനി കളിക്കുക. ശിഖര്‍ ധവാന്‍- ഗില്‍ സഖ്യം ഓപ്പണാവുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ രാഹുലിനെ ടീമിലേക്ക് തിരിച്ചുവിളിച്ചതോടെ താരത്തിന് താഴേക്ക് ഇറങ്ങേണ്ടി വരും. മികച്ച ഫോമിലുള്ള താരത്തെ ഒഴിച്ചുനിര്‍ത്താന്‍ ടീം മാനേജ്‌മെന്റിനാവില്ല. ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!