മത്സരം ഗപ്റ്റിലും രോഹിത് ശര്‍മയും തമ്മിലാണ്! ടി20 റണ്‍വേട്ടയില്‍ ഒരിക്കല്‍കൂടി ന്യൂസിലന്‍ഡ് താരം മുന്നില്‍

By Web TeamFirst Published Aug 15, 2022, 4:07 PM IST
Highlights

132 മല്‍സരങ്ങളില്‍ നിന്നും 32.28 ശരാശരിയില്‍ 3487 റണ്‍സാണ് രോഹിത് നേടിയത്. 118 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍. മൂന്ന് റണ്‍സ് വ്യത്യാസത്തിലാണ് ഗപ്റ്റില്‍ ഒന്നാമത്. ഏഷ്യാ കപ്പ് നടക്കാനിരിക്കെ രോഹിത്തിന് അനായാസം ഒന്നാമതെത്താന്‍ സാധിക്കും.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ടി20 ക്രിക്കറ്റില്‍ റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മയെ പിന്തള്ളി ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാനത്തെയും ടി20യിലാണ് ഗപ്റ്റില്‍ റെക്കോര്‍ഡിട്ടത്. 15 റണ്‍സെടുത്ത് മാര്‍ട്ടിന്‍ ഗപ്റ്റില്‍ പുറത്തായിരുന്നു. ടി20യില്‍ 121 മത്സരങ്ങളില്‍ നിന്ന് 3490 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 32.01 റണ്‍സാണ് ഗപ്റ്റലിന്റെ ശരാശരി. 105 റസാണ് കിവീസ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 

132 മല്‍സരങ്ങളില്‍ നിന്നും 32.28 ശരാശരിയില്‍ 3487 റണ്‍സാണ് രോഹിത് നേടിയത്. 118 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍. മൂന്ന് റണ്‍സ് വ്യത്യാസത്തിലാണ് ഗപ്റ്റില്‍ ഒന്നാമത്. ഏഷ്യാ കപ്പ് നടക്കാനിരിക്കെ രോഹിത്തിന് അനായാസം ഒന്നാമതെത്താന്‍ സാധിക്കും.  ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് മൂന്നാമത്. 99 ഇന്നിംഗ്‌സില്‍ നിന്ന് 3308 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 

'ബെന്‍ സ്റ്റോക്‌സ് ന്യൂസിലന്‍ഡിന് വേണ്ടി കളിക്കുമായിരുന്നു, പക്ഷേ...'; വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍

പോള്‍ സ്റ്റിര്‍ലിംഗ് (2975, അയര്‍ലന്‍ഡ്), ആരോണ്‍ ഫിഞ്ച് (2855, ഓസ്‌ട്രേലിയ), ബാബര്‍ അസം (2686, പാകിസ്ഥാന്‍), ഡേവിഡ് വാര്‍ണര്‍ (2684, ഓസ്‌ട്രേലിയ), മുഹമ്മദ് ഹഫീസ് (2514, പാകിസ്ഥാന്‍), ഓയിന്‍ മോര്‍ഗന്‍ (2458, ഇംഗ്ലണ്ട്), ഷൊയ്ബ് മാലിക്ക് (2453, പാകിസ്ഥാന്‍) എന്നിവരാണ് നാല് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. 

അതേസമയം, മൂന്നാം വിന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍യില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് പരാജയപ്പെട്ടു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടിയത്. 41 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. കെയ്ന്‍ വില്യംസണ്‍ (24), ഡെവോണ്‍ കോണ്‍വെ (21), മിച്ചല്‍ സാന്റ്‌നര്‍ (13), ഡാരില്‍ മിച്ചല്‍ (14), ജയിംസ് നീഷം (6) എന്നിങ്ങനെയാണ് മറ്റു പ്രധാന താരങ്ങളുടെ സകോറുകള്‍.

സഞ്ജു സാംസണ്‍, വിരാട് കോലി, രോഹിത് ശര്‍മ; സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. ബ്രന്‍ഡന്‍ കിംഗ് (53), ഷമാറ ബ്രൂക്‌സ് (56) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. റോവ്മാന്‍ പവല്‍ (15 പന്തില്‍ 27) പുറത്താവാതെ നിന്നു. കിംഗിന് പുറമെ ഡെവോണ്‍ തോമസാണ് (5) പുറത്തായ താരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ന്യൂസിലന്‍ഡ് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
 

click me!