സംഭവിച്ചതെല്ലാം നല്ലതിന്! ഇഷാനേയും ശ്രേയസിനേയും ബിസിസിഐ കരാറില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് മുന്‍ താരം

Published : Mar 16, 2024, 05:28 PM IST
സംഭവിച്ചതെല്ലാം നല്ലതിന്! ഇഷാനേയും ശ്രേയസിനേയും ബിസിസിഐ കരാറില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് മുന്‍ താരം

Synopsis

ദേശീയ ടീമിലെ ഇരുവരുടെയും ഭാവി അനിശ്ചിതത്വത്തിലായിരുന്നു. മൂന്ന് ഫോര്‍മാറ്റിലേക്കും ഇരുവരെയും എളുപ്പം പരിഗണിക്കാനുള്ള സാധ്യതകള്‍ മങ്ങി.

മുംബൈ: മുംബൈ: ബിസിസിഐ നിര്‍ദേശം മറികടന്ന് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മുങ്ങിയ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ വാര്‍ഷിക കരാര്‍ ബോര്‍ഡ് പുതുക്കിയിരുന്നില്ല. ഇതോടെ ദേശീയ ടീമിലെ ഇരുവരുടെയും ഭാവി അനിശ്ചിതത്വത്തിലായിരുന്നു. മൂന്ന് ഫോര്‍മാറ്റിലേക്കും ഇരുവരെയും എളുപ്പം പരിഗണിക്കാനുള്ള സാധ്യതകള്‍ മങ്ങി. ഇനി ദേശീയ ടീമിലേക്ക് ഇരുവര്‍ക്കും മടങ്ങിവരിക അത്ര എളുപ്പവുമല്ല. 

ഇപ്പോള്‍ ഇരുവരേയും കരാറില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എല്ലാ താരങ്ങളും ടീം സെലക്ഷന്‍ ലഭ്യമാണ്. നിലവിലെ ഫോമും മറ്റും പരിഗണിച്ചാണ് ടീമിലേക്ക് തിരിഞ്ഞെുക്കുക. ഏതൊക്കെ താരങ്ങളുടെ സേവനം ടീമിന് വേണമെന്നും സെലക്റ്റര്‍മാര്‍ ചര്‍ച്ച ചെയ്യും. ഇരുവരും കോണ്‍ട്രാക്റ്റില്‍ ഇല്ലെന്ന് കരുതി തിരിച്ചുവരാനുള്ള അവരുടെ വഴി അടഞ്ഞെന്നല്ല അതിനര്‍ത്ഥം. അവര്‍ക്ക് ഇനിയം ക്രിക്കറ്റിലേക്ക് തിരിച്ചുവരാം.'' ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

ഇരുവരേയും കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്താതിനെ പിന്തുണച്ചാണ് ഹര്‍ഭജന്‍ സംസാരിച്ചത്. ''ഈ നടപടി ഒരു പാഠമായി കണ്ടാല്‍ മതി. ബിസിസിഐ എന്ത് സ്വീകരിച്ചാലും അത് അവരുടെ നല്ലതിന് വേണ്ടി മാത്രമാണ്. അങ്ങനെയാണ് അവര്‍ അത് സ്വീകരിക്കേണ്ടത്. ഞാന്‍ ഇതിനെ തികച്ചും പോസിറ്റീവായിട്ടാണ് കാണുന്നത്. കാരണം, ഇവിടെ നിന്ന് അവര്‍ക്ക് മികച്ച കളിക്കാരായി ഉയര്‍ന്നുവരാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു. അവര്‍ രണ്ടുപേരും മികച്ച ക്രിക്കറ്റ് താരങ്ങളാണ്, ഭാവിയില്‍ അവര്‍ ഇന്ത്യയ്ക്കായി ധാരാളം മത്സരങ്ങള്‍ വിജയിക്കുമെന്ന് എനിക്ക് തോന്നുന്നു.'' ഹര്‍ഭജന്‍ പറഞ്ഞു. 

പുതിയ കരാര്‍ വിവരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും എന്തുകൊണ്ട് ഒഴിവാക്കി എന്ന വിശദീകരണം ബിസിസിഐ നല്‍കിയിരുന്നില്ല. എന്നാല്‍ രഞ്ജി ട്രോഫി കളിക്കണമെന്ന നിര്‍ദേശം ലംഘിച്ചതാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. 

ശ്രേയസ് അയ്യര്‍ക്ക് ഐപിഎല്‍ നഷ്ടമാകുമോ? താരത്തിന്റെ പരിക്കിനെ കുറിച്ച് മുംബൈ ടീം മാനേജര്‍ പറയുന്നതിങ്ങനെ

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വ്യക്തിപരമായ കാരണം പറഞ്ഞ് അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ദേശീയ ടീം സെലക്ഷന് തന്റെ പേര് നല്‍കിയില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്ന ശേഷം ഇഷാന്‍ ജാര്‍ഖണ്ഡിനായും ശ്രേയസ് മുംബൈക്കായും രഞ്ജി കളിക്കാന്‍ തയ്യാറാവാതിരുന്നത് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍