വിലക്ക് അവസാനിക്കുമ്പോള്‍ ശ്രീശാന്തിനെ കേരള ടീമിലേക്ക് പരിഗണിക്കും; മുന്‍ കെസിഎ സെക്രട്ടറി

By Web TeamFirst Published Aug 20, 2019, 6:13 PM IST
Highlights

കേരള ക്രിക്കറ്റ് ടീമിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ചുവരവ് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്. താരത്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ച് ശേഷം ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ജയേഷ്.

കൊച്ചി: കേരള ക്രിക്കറ്റ് ടീമിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ചുവരവ് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്. താരത്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ച് ശേഷം ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ജയേഷ്. അല്‍പ്പസമയം മുമ്പാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചുകൊണ്ടുള്ള വിധി വന്നത്. അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബിസിസിഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിക്കും.

കേരള ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്ന് ജയേഷ് പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''കേരള ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണ് ശ്രീശാന്ത്. കേരള ക്രിക്കറ്റില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് വളര്‍ന്നുവരുന്നു താരങ്ങള്‍ക്ക് ഗുണം ചെയ്യും.

"

ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ സാധിക്കുമെന്ന് ശ്രീശാന്തിന് വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഴിവ് എല്ലാവര്‍ക്കും അറിയുന്നതാണ്. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ശ്രീശാന്ത്. അദ്ദേഹം ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ സാധിക്കും. വിലക്ക് കഴിയുന്നയുടനെ ശ്രീശാന്തിനെ പരിഗണിക്കും.

click me!