മുൻ കേരളാ രഞ്ജി താരം എം സുരേഷ് കുമാർ ജീവനൊടുക്കി

Published : Oct 09, 2020, 08:54 PM ISTUpdated : Oct 10, 2020, 01:57 PM IST
മുൻ കേരളാ രഞ്ജി താരം എം സുരേഷ് കുമാർ ജീവനൊടുക്കി

Synopsis

ലെഗ് സ്പിന്നർ ആയിരുന്ന സുരേഷ് കുമാർ ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഉമ്രി എന്ന പേരിലാണ് സുരേഷ് കുമാർ അറിയപ്പെട്ടിരുന്നത്.

ആലപ്പുഴ: മുൻ കേരളാ രഞ്ജി താരം എം സുരേഷ് കുമാർ ( 47)  ജീവനൊടുക്കി. ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലെഗ് സ്പിന്നർ ആയിരുന്ന സുരേഷ് കുമാർ ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ' ഉമ്രി ' എന്ന പേരിലാണ് സുരേഷ് കുമാർ അറിയപ്പെട്ടിരുന്നത്. വിരമിച്ച ശേഷം റെയിൽവേയിൽ ജോലി ചെയ്തു വരികയായിരുന്നു.

മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാർ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളിൽ ബാറ്റും ബോളും കൊണ്ട് മികച്ച പ്രകടനം നടത്തിയ താരമാണ്. 1990-ൽ രാഹുൽ ദ്രാവിഡിന്‍റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ അംഗമായിരുന്നു. മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിങ്ങും ഡിയോൺ നാഷും ഉൾപ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയടക്കം 1657 റൺസും 196 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏഴ് അർധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 433 റൺസും 52 വിക്കറ്റുകളും സ്വന്തമാക്കി. 1994-95 രഞ്ജി സീസണിൽ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധന താരമായിരുന്നു സുരേഷ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി, ആന്ധ്രയുടെ വിജയം എട്ട് വിക്കറ്റിന്
അണ്ടര്‍ 19 ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ സെമി ഫൈനലില്‍ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം