ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ മാത്രം; മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് പീറ്റര്‍ സിഡില്‍

By Web TeamFirst Published Apr 23, 2020, 10:08 AM IST
Highlights

സിഡില്‍ കളിച്ചിരുന്ന കാലത്ത് എതിര്‍ ടീമിലുണ്ടായിരുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയാണ് മികച്ച ഇലവനുണ്ടാക്കിയത്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രാണ് ടീമിലുള്ളത്.
 

സിഡ്‌നി: എതിരെ കളിച്ച താരങ്ങളെ ഉള്‍പ്പെടുത്തി മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ പീറ്റര്‍ സിഡില്‍. സിഡില്‍ കളിച്ചിരുന്ന കാലത്ത് എതിര്‍ ടീമിലുണ്ടായിരുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയാണ് മികച്ച ഇലവനുണ്ടാക്കിയത്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രാണ് ടീമിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കാണ് ആധിപത്യം.

ഇന്ത്യന്‍ കുപ്പായത്തില്‍ ഒരേയൊരു മത്സരം; പിന്നീട് ഇതുവരെ അവസരം ലഭിക്കാത്ത 5 താരങ്ങള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി എന്നിവരാണ് സിഡിലിന്റെ ടീമില്‍ ഇടം കണ്ടെത്തിയ ഇന്ത്യന്‍ താരങ്ങള്‍. വിക്കറ്റ് കീപ്പറുടെ ജോലി കൂടി ചെയ്യുന്ന മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും ടീമിലുണ്ട്. രംഗന ഹെരാത്താണ് ടീമിലിടം കണ്ടെത്തിയ മറ്റൊരു ലങ്കന്‍ താരം. എന്നാല്‍ പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുളള താരങ്ങളെ ടീ്മിലേക്ക് പരിഗണിച്ചില്ല. 

ദക്ഷിണാഫ്രിക്കയില്‍ നിന്ന് നാല് പേരും ഇംഗ്ലണ്ടിന്റെ മൂന്ന് താരങ്ങളും ടീമിലെത്തി. സിഡിലിന്റെ ടീം: അലിസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്), ഗ്രേയം സ്മിത്ത് (ദക്ഷിണാഫ്രിക്ക), കുമാര്‍ സങ്കക്കാര (ശ്രീലങ്ക), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), എബി ഡിവില്ലിയേഴ്സ്), ജാക്വിസ് കാലിസ് (ദക്ഷിണാഫ്രിക്ക), എംഎസ് ധോണി (ഇന്ത്യ), സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്), ഡെയ്ല്‍ സ്റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക), രംഗന ഹെരാത്ത് (ശ്രീലങ്ക), ജെയിംസ് ആന്‍ഡേഴ്സന്‍ (ഇംഗ്ലണ്ട്).

click me!