ലോകകപ്പില്‍ ആരായിരിക്കണം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍; മറുപടിയുമായി കമ്രാന്‍ അക്മല്‍

By Web TeamFirst Published Jun 13, 2020, 3:15 PM IST
Highlights

ധോണിക്ക് ശേഷം ആര് വിക്കറ്റ് കീപ്പറാക്കണമെന്ന് ആശയകുഴപ്പമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്. യുവകീപ്പര്‍ ഋഷഭ് പന്തിനെ പരീക്ഷിച്ചെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല.

കറാച്ചി: ധോണിക്ക് ശേഷം ആര് വിക്കറ്റ് കീപ്പറാക്കണമെന്ന് ആശയകുഴപ്പമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്. യുവകീപ്പര്‍ ഋഷഭ് പന്തിനെ പരീക്ഷിച്ചെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല. മലയാളി താരം സഞ്ജു സാംസണാവട്ടെ വേണ്ടത്ര അവസരവും ലഭിച്ചില്ല. നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. 

ഇതിനിടെ വരുന്ന ടി20 ലോകകപ്പില്‍ ആരായിരിക്കണം ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ട്വിറ്ററിലെ ചോദ്യോത്തര സെഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു ചോദ്യത്തിന് ഉത്തരമായി എം എസ് ധോണി ടീമിലേക്ക് മടങ്ങിവരണമെന്നാണ് കമ്രാന്‍ ഉത്തരം നല്‍കിയത്. ''എംഎസ് ധോണിയായിരിക്കണം ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്നാണ് എനിക്ക് തോന്നു. ബാക്കപ്പ് കീപ്പറായി രാഹുലിനെ ടീമിലേക്കു പരിഗണിക്കാം.''

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, പാകിസ്താന്റെ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ ആസം ഇവരില്‍ ആരെ കേമനായി തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് രണ്ടു പേരും മിടുക്കരാണെന്നായിരുന്നു അക്മലിന്റെ മറുപടി. തന്റെ ഫേവറിറ്റ് ഓള്‍റൗണ്ടര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ താരം ജാക്വിസ് കാലിസും നാട്ടുകാരനായ മുന്‍ താരം അബ്ദുള്‍ റസാഖുമാണെന്നും അക്മല്‍ വെളിപ്പെടുത്തി.

click me!