
ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ടെസ്റ്റ് ഫോര്‍മാറ്റിന്‍ നായകസ്ഥാനം രോഹിത് ശര്‍മയെ അടിച്ചേല്‍പ്പിച്ചതാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ എന്നിവര്‍ നായകസ്ഥാനം രോഹിത്തില്‍ കെട്ടിവെക്കുകയായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വിരാട് കോലിക്ക് പകരമായി രോഹിത് ശര്‍മ ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനാക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെ കോലി സ്ഥാനമൊഴിയുകയായിരുന്നു. ഇന്ത്യ പരമ്പര 1-2ന് തോറ്റിരുന്നു. നേരത്തെ ടി20 ലോകകപ്പിലെ തോല്‍വിയോടെ ആ ഫോര്‍മാറ്റിലെ നായകസ്ഥാനത്ത് നിന്നും കോലി വിട്ടുനിന്നിരുന്നു. പിന്നീടാണ് മൂന്ന് ഫോര്‍മാറ്റിലും രോഹിത് ക്യാപ്റ്റനാകുന്നത്.
കോലിയെ നായകസ്ഥാനത്ത് നിന്ന് മാറിയ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ''നായകനെന്ന നിലയില്‍ കരുത്ത് തെളിയിച്ച ക്യാപ്റ്റനാണ് കോലി. പടിപടിയായിട്ടാണ് അദ്ദേഹം നായകസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടത്. സ്ഥാനം അദ്ദേഹം വിട്ടുനല്‍കുകയായിരുന്നു. എന്നാല്‍ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്നും കോലി സ്വയം ഒഴിഞ്ഞതെന്നുമുള്ള വാദം അന്നുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ അത്തരത്തിലൊരു സാഹചര്യം ഉണ്ടാക്കിയെടുക്കുകയായിരുന്നു. നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ച് മാറ്റുന്നതിനെ കുറിച്ച് തന്നോട് സംസാരിച്ചിരുന്നില്ലെന്ന് കോലി തന്നെ പറയുകയുണ്ടായി.'' ബട്ട് പറഞ്ഞു. എന്നാല്‍ കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റരുതായിരുന്നുവെന്നും ബട്ട് അഭിപ്രായപ്പെട്ടു. വളരെ പ്രൊഫഷണലായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമായിരുന്നുവെന്നാണ് ബട്ടിന്റെ പക്ഷം.
മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ അടിയോടടി! ഐപിഎല്‍ ആട്ടം തുടര്‍ന്ന് റിതുരാജ് ഗെയ്കവാദ് - വീഡിയോ
കോലിക്ക് ശേഷം വന്ന രോഹിത്തിനേയും നായകസ്ഥാനത്ത് മാറ്റാനൊരുങ്ങുകയാണ് ബിസിസിഐ. വെസ്റ്റ് ഇന്‍ഡീസിനെതിരായ പര്യടനത്തിന് ശേഷം രോഹിത്തിനെ മാറ്റിയേക്കാം. എന്നാല്‍ അടുത്തത് ആരെന്നുള്ള കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ആര്‍ അശ്വിന്‍ എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!