ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കിരീടം സമ്മാനിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ഗെയ്കവാദ്. 16 മത്സരങ്ങളില്‍ 590 റണ്‍സാണ് ഗെയ്കവാദ് നേടിയത്. 42.14 ശരാശരിയിലാണ് താരത്തിന്റെ നേട്ടം.
മുംബൈ: ഐപിഎഎല്ലിലെ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് യുവതാരം റിതുരാജ് ഗെയ്കവാദ്. ഇന്നലെ ആരംഭിച്ച മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ പുനേരി ബപ്പയ്ക്ക് വേണ്ടി കളിക്കുന്ന ഗെയ്കവാദ് 27 പന്തില്‍ 67 റണ്‍സാണ് നേടിയത്. കോലാപൂര്‍ ടസ്‌കേഴ്‌സിനെതിരായ മത്സരം പുനേരി ജയിക്കുകയും ചെയ്തു.
145 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു ടീം. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗെയ്കവാദിന്റെ ഇന്നിംഗ്‌സ്. ഗെയ്കവാദ് നേടിയ സിക്‌സുകളുടെ വീഡിയോ കാണാം....
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കിരീടം സമ്മാനിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ഗെയ്കവാദ്. 16 മത്സരങ്ങളില്‍ 590 റണ്‍സാണ് ഗെയ്കവാദ് നേടിയത്. 42.14 ശരാശരിയിലാണ് താരത്തിന്റെ നേട്ടം. 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നാല് അര്‍ധ സെഞ്ചുറികളും ഗെയ്കവാദ് സ്വന്തമാക്കി. 2019ല്‍ ചെന്നൈയിലത്തിയ ഗെയ്കവാദ് ഇതുവരെ 1797 റണ്‍സാണ് നേടിയത്. 39.07 റണ്‍സാണ് ഗെയ്കവാദിന്റെ ഉയര്‍ന്ന സ്‌കോര്‍. 14 അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും കരിയറിലുണ്ട്. സിഎസ്‌കെ ഇതിന് മുമ്പ് 2021ല്‍ കിരീടം നേടിയപ്പോള്‍ 635 റണ്‍സുമായി റുതുരാജിനായിരുന്നു ഓറഞ്ച് ക്യാപ്.
അടുത്തിടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് സ്റ്റാന്‍ഡ് ബൈ താരമായി ഗെയ്കാദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് താരത്തിന് ടീമിനൊപ്പം ചേരാന്‍ സാധിച്ചില്ല. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമംഗം ഉത്കര്‍ഷ പവാറാണ് വധു. നാളെ ശനിയാഴ്ചയാണ് വിവാഹം. പേസ് ബൗളറായ ഉത്കര്‍ഷ മഹാരാഷ്ട്രയ്ക്കായി 10 കളിയില്‍ അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്. ഐപിഎല്‍ 2023 ഫൈനലിന് ശേഷം സിഎസ്‌കെയുടെ വിജയാഘോഷങ്ങളില്‍ ഉത്കര്‍ഷ പവാറും ഉണ്ടായിരുന്നു. ട്രോഫിക്കൊപ്പം ഇരുവരും ഫോട്ടോകള്‍ എടുക്കുകയും ചെയ്തു.
