'എല്ലാതരം ഷോട്ടുകളും അവന് കളിക്കാനാവും'; റിഷഭ് പന്തിനെ പുകഴ്ത്തി മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍

By Web TeamFirst Published Jul 20, 2022, 3:45 PM IST
Highlights

പന്തിന്റെ പ്രകടനത്തിന് പിന്നാലെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍. ഇതോടൊപ്പം താരത്തനുള്ള ഉപദേശവും അക്തര്‍ നല്‍കുന്നുണ്ട്. അക്തറിന്റെ വാക്കുകള്‍... ''ഭയമില്ലാതെ കളിക്കാന്‍ പന്തിന് സാധിക്കും. എല്ലാതരം ഷോട്ടുകളും പന്തിന്റെ കൈവശമുണ്ട്.

ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. റിഷഭ് പന്തിന്റെ (Rishabh Pant) ആദ്യ ഏകദിന സെഞ്ചുറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 125 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു പന്ത്. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം (Hardik Pandya) ചേര്‍ന്ന നേടിയ 133 റണ്‍സാണ് നിര്‍ണായകമായത്. മത്സരത്തിലെ താരവും പന്തായിരുന്നു. 

പന്തിന്റെ പ്രകടനത്തിന് പിന്നാലെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍. ഇതോടൊപ്പം താരത്തനുള്ള ഉപദേശവും അക്തര്‍ നല്‍കുന്നുണ്ട്. അക്തറിന്റെ വാക്കുകള്‍... ''ഭയമില്ലാതെ കളിക്കാന്‍ പന്തിന് സാധിക്കും. എല്ലാതരം ഷോട്ടുകളും പന്തിന്റെ കൈവശമുണ്ട്. നേരത്തെ, ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഗാബ ടെസ്റ്റില്‍ പന്താണ് ടീമിനെ വിജയിപ്പിച്ചത്. ഇപ്പോള്‍ ഇംഗ്ലണ്ടിലും അതേ പ്രകടനം തുടരുന്നു. അതിലൂടെ പരമ്പരയും ഇന്ത്യക്ക് നേടികൊടുത്തു. എന്നാല്‍ അവന്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ അവന്‍ തയ്യറാവണം. കാരണം ഇന്ത്യയില്‍ ക്രിക്കറ്റ് വ്യവസായമാണ്. ഇന്ത്യയില്‍ ഒരു വ്യക്തി വലിയ താരമായി മാറുമ്പോള്‍ സ്വാഭാവികമായും അവന്റെ പിന്നില്‍ പരസ്യക്കാരുണ്ടാവും. അവനു മോഡലായി ഉയര്‍ന്നു വരാനും കോടികള്‍ സമ്പാദിക്കാനും സാധിക്കും.'' അക്തര്‍ പറഞ്ഞു.

അബ്ദുള്ള ഷെഫീഖ് കരുത്തായി; ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ജയം

പന്തിന്റെ ബാറ്റിംഗിനെ കുറിച്ചും അക്തര്‍ സംസാരിച്ചു. ''ആവശ്യമായ സമയത്ത് ഇന്നിംഗ്‌സിന്റെ വേഗത കൂട്ടാനുള്ള കഴിവ് പന്തിനുണ്ട്. എതിരാളിയെ ബുദ്ധിമുട്ടിലാക്കാന്‍ പന്തിന്റെ ബാറ്റിംഗ് ശൈലികൊണ്ട് സാധിക്കും. ഇംഗ്ലണ്ടിനെതിരായ ഇന്നിംഗ്‌സ് കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു. അവന്‍ ഭാവിയില്‍ മികച്ച താരമായി മാറും. റിഷഭിനെ തടഞ്ഞുനിര്‍ത്താന്‍ അവന് മാത്രമെ സാധിക്കൂ.'' അക്തര്‍ പറഞ്ഞുനിര്‍ത്തി.

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലാണ് പന്ത് ഇനി കളിക്കുക. ഈ മാസം 29നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നു ഏകദിനങ്ങളുടെ പരമ്പരയില്‍ റിഷഭിനു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

കാര്യമൊക്കെ ശരിതന്നെ, 2019 ഏകദിന ലോകകപ്പ് വിജയം ബെന്‍ സ്റ്റോക്‌സിന്‍റേത്: മൈക്കല്‍ വോണ്‍
 

click me!