'ഭാരതം എനിക്ക് ക്ഷേത്രം പോലെ, എന്റെ മാതൃഭൂമി'; ഇന്ത്യന്‍ പൗരത്വം തേടിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കനേരിയ

Published : Oct 04, 2025, 06:07 PM IST
Danish Kaneria on India and Citizenship

Synopsis

ഇന്ത്യന്‍ പൗരത്വത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ പാക് താരം ഡാനിഷ് കനേരിയ. പാകിസ്ഥാന്‍ ജന്മഭൂമിയാണെങ്കിലും തന്റെ പൂര്‍വ്വികരുടെ നാടായ ഭാരതം മാതൃഭൂമിയും ക്ഷേത്രം പോലെയുമാണെന്ന് അദ്ദേഹം പറഞ്ഞു.

കറാച്ചി: ഇന്ത്യന്‍ പൗരത്വത്തിന് ശ്രമിക്കുന്നു എന്ന ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. എക്‌സില്‍ കുറിച്ചിട്ട പോസ്റ്റിലാണ് കനേരിയ തന്റെ നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാന്‍ ജനതയില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹത്തിന് നന്ദിയുണ്ടെന്നും എന്നാല്‍ തന്റെ ക്രിക്കറ്റ് കരിയറിനിടെ ആഴത്തിലുള്ള വിവേചനവും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങളും നേരിട്ടതായും അദ്ദേഹം പറഞ്ഞു.

അദ്ദേഹം എക്‌സില്‍ വ്യക്തമാക്കിയ പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''അടുത്തിടെ, പലരും എന്നെ ചോദ്യം ചെയ്തിരുന്നു. പാകിസ്ഥാനെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിനെ കുറിച്ചും പലരും ചോദ്യം ചെയ്തു. ഞാന്‍ ഇന്ത്യന്‍ പൗരത്വത്തിനു വേണ്ടി ശ്രമിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ,ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നതെന്നാണ്് അവരുടെ വാദം. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതാണെന്ന് എനിക്ക് തോന്നുന്നു.'' കനേരിയ പറഞ്ഞു.

 

 

അദ്ദേഹം തുടര്‍ന്നു... ''ഭാരതത്തെയും അവിടത്തെ പൗരത്വത്തെയും കുറിച്ച്, വ്യക്തമായി പറയാം. പാകിസ്ഥാന്‍ എന്റെ ജന്മഭൂമിയായിരിക്കാം. പക്ഷേ, എന്റെ പൂര്‍വ്വികരുടെ നാടായ ഭാരതം എന്റെ മാതൃഭൂമിയാണ്. എനിക്ക് ഭാരതം ഒരു ക്ഷേത്രം പോലെയാണ്. നിലവില്‍, ഭാരതീയ പൗരത്വം തേടാന്‍ എനിക്ക് പദ്ധതിയില്ല. ഭാവിയില്‍ എന്നെപ്പോലുള്ള ആരെങ്കിലും അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചാല്‍, നമ്മളെപ്പോലുള്ള ആളുകള്‍ക്ക് വേണ്ടി പൗരത്വ ഭേദഗതി നിയമം ഇതിനകം തന്നെ നിലവിലുണ്ട്.'' അദ്ദേഹം കുറിച്ചിട്ടു.

തന്റെ വീക്ഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതമോ ഇന്ത്യന്‍ ദേശീയത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതോ ആണെന്ന വാദങ്ങളെ അദ്ദേഹം തള്ളികളയുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ ശബ്ദമുയര്‍ത്താറുണ്ട് മുന്‍ സ്പിന്നര്‍. ധര്‍മ്മത്തിനുവേണ്ടി നിലകൊള്ളുന്നത് തുടരുമെന്നും നമ്മുടെ ധാര്‍മ്മികതയെ തകര്‍ക്കുകയും നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദേശവിരുദ്ധരെയും കപട മതേതരവാദികളെയും തുറന്നുകാട്ടുമെന്നും അദ്ദേഹം കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്