
ജൊഹാനസ്ബര്‍ഗ്: വിരമിക്കൽ തീരുമാനം പിൻവലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി. ദക്ഷിണാഫ്രിക്കയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താനാണ് ഡുപ്ലെസിയുടെ ആലോചന. അടുത്ത വർഷത്തെ ടി20 ലോകകപ്പിൽ കളിക്കുകയെന്ന മോഹത്തോടെയാണ് 39കാരനായ ഫാഫ് ഡുപ്ലെസി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ശാരീരികക്ഷമത തനിക്ക് ഇപ്പോഴും ഉണ്ടെന്നും ഇതിനായി കഠിന പരിശ്രമം നടത്തുന്നുണ്ടെന്നുംഡുപ്ലെസി പറഞ്ഞു. മുൻനായകന് മുന്നിൽ ടീമിന്‍റെ വാതിൽ അടച്ചിട്ടില്ലെന്ന ദക്ഷിണാഫ്രിക്കൻ കോച്ച് റോബ് വാൾട്ടറിന്റെ വാക്കുകളും ഡുപ്ലെസിക്ക് പ്രതീക്ഷ നൽകുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അബുദാബി ടി10 ലീഗില്ർ കളിക്കുന്ന ഡൂപ്ലെസി പറഞ്ഞു. ലോകകപ്പ് ടീമിന്‍റെ സന്തുലനം ഉറപ്പാക്കിയശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരികയെന്നും ഡൂപ്ലെസി പറഞ്ഞു.
ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ പരിശീലിപ്പിച്ചു, ഇനി പാകിസ്ഥാന്‍റെയും കോച്ചാകുമോ?; മറുപടി നല്‍കി ജഡേജ
2020 ഡിസംബറിലാണ് ഡുപ്ലെസി അവസാനമായി ദക്ഷിണാഫ്രിക്കൻ ടീമിൽ കളിച്ചത് ഇതിന് ശേഷം ഐപിഎല്‍ ഉള്‍പ്പെടെ വിവിധ ഫ്രാഞ്ചൈസി ലീഗുകളിൽ സജീവമാണ് ഡുപ്ലെസി. ഐപിഎല്ലില്‍ ദീർഘകാലം ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്ന ഡുപ്ലെസി ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകൻ കൂടിയാണ്. കഴിഞ്ഞ സീസണിൽ 14 കളിയിൽ എട്ട് അർധസെഞ്ച്വറിയടക്കം നേടിയത് 730 റൺസ് നേടി മിന്നും ഫോമിലുമായിരുന്നു.
69 ടെസ്റ്റിൽ 10 സെഞ്ച്വറിയോടെ 4163 റൺസും 143 ഏകദിനത്തിൽ 12 സെഞ്ച്വറിയോടെ 5507 റൺസും 50 ടി20യിൽ ഒരു സെഞ്ച്വറി ഉള്‍പ്പെടെ 1528 റൺസും ഡുപ്ലെസി നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 130 കളിയിൽ 33 അർധസെഞ്ച്വറിയോടെ 4133 റൺസാണ് ഡുപ്ലെസിയുടെ സമ്പാദ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക