Asianet News MalayalamAsianet News Malayalam

ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ പരിശീലിപ്പിച്ചു, ഇനി പാകിസ്ഥാന്‍റെയും കോച്ചാകുമോ?; മറുപടി നല്‍കി ജഡേജ

ഇതിനിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീകനാവാന്‍ വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജഡേജ. സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് 1996ലെ ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാനെ തകര്‍ത്തപ്പോള്‍ ഹീറോ ആയിരുന്ന ജഡേജ മനസു തുറന്നത്.

I Am Ready says Ajay Jadeja On Becoming Pakistan Coach
Author
First Published Dec 6, 2023, 9:53 AM IST

മുംബൈ: കഴിഞ്ഞ മാസം അവസാനിച്ച ഏകദിന ലോകകപ്പില്‍ വമ്പന്‍ അട്ടിമറികളുമായി അഫ്ഗാനിസ്ഥാന്‍ സെമി ഫൈനല്‍ പ്രതീക്ഷ ഉയര്‍ത്തിയപ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളിലൊരാള്‍ മുന്‍ ഇന്ത്യന്‍ താരമായിരുന്ന അജയ് ജഡേജയായിരുന്നു. ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍റെ ബാറ്റിംഗ് പരിശീലകനെന്ന നിലയില്‍ മികവ് കാട്ടിയ ജഡേജക്ക് ഐപിഎല്ലില്‍ നിന്നും പുതിയ ഓഫറുകള്‍ വരുന്നുണ്ട്.

ഇതിനിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീകനാവാന്‍ വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജഡേജ. സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് 1996ലെ ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാനെ തകര്‍ത്തപ്പോള്‍ ഹീറോ ആയിരുന്ന ജഡേജ മനസു തുറന്നത്.

എഴുതിവെച്ചോളു, ആ ഇന്ത്യൻ താരം ടെസ്റ്റിൽ എന്‍റെ 400 റൺസ് റെക്കോർഡ് തകർക്കും; വമ്പന്‍ പ്രവചനവുമായി ബ്രയാന്‍ ലാറ

പാകിസ്ഥാന്‍ കോച്ചാകുമോ എന്ന ചോദ്യത്തിന് ഞാന്‍ റെഡി എന്നായിരുന്നു തമാശയായി ജഡേജയുടെ മറുപടി. പിന്നീട് പാകിസ്ഥാന്‍ ടീമിനെ അഫ്ഗാനിസ്ഥാന്‍ ടീമുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഞാനെന്‍റെ അറിവുകള്‍ അഫ്ഗാന്‍ താരങ്ങളുമായി പങ്കുവെച്ചു. പാകിസ്ഥാനും ഒരിക്കല്‍ അഫ്ഗാനിസ്ഥാനെപ്പോലെയുള്ള ടീമായിരുന്നു. നിങ്ങള്‍ക്ക് ടീം അംഗങ്ങളുടെ മുഖത്തു നോക്കി എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജഡേജ പറഞ്ഞു.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും തോല്‍പ്പിക്കുകയും ഓസ്ട്രേലിയക്കെതിരെ വിജയത്തിന് അടുത്തെത്തുകയും ചെയ്തിരുന്നു. ഓസ്ട്രേലിയക്കെതിരെ ജയിച്ചിരുന്നെങ്കില്‍ അഫ്ഗാന് സെമിയിലെത്താന്‍ കഴിയുമായിരുന്നു. മാക്സ്‌വെല്ലിന്‍റെ ഡബിള്‍ സെഞ്ചുറി മികവില്‍ ഓസ്ട്രേലിയ അവിശ്വസനീയ വിജയം പിടിച്ചെടുത്തതോടെയാണ് അഫ്ഗാന്‍റെ സെമി മോഹം പൊലിഞ്ഞത്.

രാഹുലോ ബുമ്രയോ അല്ല; രോഹിത്തിനുശേഷം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം

പാകിസ്ഥാനാകട്ടെ ലോകകപ്പില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് സെമിയിലെത്താതെ പുറത്തായിരുന്നു. ലോകകപ്പിനുശേഷം ക്യാപ്റ്റന്‍ ബാബര്‍ അസം രാജിവെക്കുകയും ചെയ്തു. നിലവില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍ ടീം. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ സൗദ് ഷക്കീലാണ് പാകിസ്ഥാനെ നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios