
ബാംഗ്ലൂര്‍: ട്വന്റി 20 ക്രിക്കറ്റ് ഒളിംപിക്സ് മത്സര ഇനമാക്കണമെന്ന വാദത്തെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. 75 രാജ്യങ്ങളിൽ ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ ട്വന്റി 20 ഒളിംപിക്സിൽ മത്സര ഇനമാക്കാം. നിലവാരമുള്ള പിച്ചുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാൽ ആവേശകരമായ മത്സരങ്ങൾ ഉണ്ടാവും. ട്വന്റി 20 ഒളിംപിക്സ് ഇനമാവുന്നതോടെ ക്രിക്കറ്റിന് കൂടുതൽ പ്രചാരം കിട്ടുമെന്നും ദ്രാവിഡ് പറഞ്ഞു.
ട്വന്റി 20 ഒളിംപിക്സ് ഇനമാക്കുന്നതുമായി ബന്ധപ്പെട്ട് 2018ൽ ഐസിസി ആരാധകർക്കിടയിൽ സർവേ നടത്തിയിരുന്നു. സർവേയിൽ പങ്കെടുത്ത 87 ശതമാനം ആളുകൾ ട്വന്റി 20 ക്രിക്കറ്റ് ഒളിംപിക്സ് ഇനമാക്കുന്നതിനെ പിന്തുണച്ചിരുന്നു. എന്നാൽ ഈ ആശയത്തോട് ബിസിസിഐയ്‌ക്ക് യോജിപ്പില്ല. 2010ലും 2014ലും ട്വന്റി 20 ക്രിക്കറ്റ് ഏഷ്യൻഗെയിംസിൽ മത്സര ഇനമായെങ്കിലും ബിസിസിഐ ടീമിനെ അയച്ചിരുന്നില്ല.
ഐപിഎല്‍ ടീമുകളുടെ എണ്ണം കൂട്ടാനും പിന്തുണ
ഐപിഎല്ലിൽ ടീമുകളുടെ എണ്ണം കൂട്ടണമെന്ന അഭിപ്രായവും രാഹുൽ ദ്രാവിഡിനുണ്ട്. 'ഇന്ത്യയിൽ അവസരം കാത്തിരിക്കുന്ന നിരവധി യുവപ്രതിഭകളുണ്ട്. ടീമുകളുടെ എണ്ണം കൂട്ടിയാൽ മാത്രമേ ബാക്കിയുള്ള താരങ്ങൾക്ക് അവസരം ലഭിക്കൂ. ഇതിലൂടെ ഐപിഎല്ലിന്റെയും മത്സരങ്ങളുടേയും നിലവാരം കുറയില്ല. ഐപിഎല്ലിന്റെ വരവിന് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ നിലവാരം ഉയർന്നു' എന്നും രാഹുൽ ദ്രാവിഡ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
മിന്നി കൊമ്പന്‍റെ പുതിയ നെറ്റിപ്പടം; ഹോം കിറ്റ് അവതരിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!