കൊച്ചി: ഐഎസ്എൽ ഏഴാം സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം കിറ്റ് അവതരിപ്പിച്ചു. ഹ്രസ്വചിത്ര രൂപത്തിൽ പ്രസന്റേഷൻ വീഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ ജഴ്സി പ്രകാശനം ചെയ്തത്.

ഈ സീസണിലും പതിവ് മഞ്ഞയും നീലയും നിറത്തിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം കിറ്റ്. എന്നാൽ മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനാണ് ഇത്തവണ ജഴ്സിയിലുള്ളത്. മഞ്ഞനിറം കേരളീയ ജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രസന്റേഷൻ വീഡിയോ. കേരളത്തിനുള്ള ആദരമാണ് പുതിയ ജഴ്സിയെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറയുന്നു. നേരത്തേ, എവേ കിറ്റും തേർഡ് കിറ്റും ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയിരുന്നു.

കാണാം വീഡിയോ

ഏഴാം സീസണിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് ജയം സ്വന്തമാക്കി. മലയാളി താരം സഹൽ അബ്ദുൽ സമദ്, ഗാരി ഹൂപ്പർ എന്നിവര്‍ വലചലിപ്പിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജംഷെഡ്പൂർ എഫ്‌സിയെ തോൽപിച്ചത്. ഒരെണ്ണം സെൽഫ് ഗോളിലൂടെയായിരുന്നു. നാല് സന്നാഹമത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ജയമാണിത്.

സഹലിനും ഹൂപ്പറിനും ഗോള്‍; അവസാന സന്നാഹമത്സരം ജയിച്ച് ബ്ലാസ്റ്റേഴ്‌സ്