Asianet News MalayalamAsianet News Malayalam

'നാലഞ്ച് വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കുമായിരുന്നു, പക്ഷേ...'; വിരമിക്കാനുണ്ടായ കാരണം പങ്കുവച്ച് അക്തര്‍

ആശുപത്രിയില്‍ പരിചരണത്തിലാണ് അക്തര്‍. മുമ്പ് കാല്‍മുട്ടിന് അഞ്ചോളം ശസ്ത്രക്രിയകള്‍ക്കു താരം വിധേയനായിരുന്നു. പാക്കിസ്ഥാനു വേണ്ടി 224 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച അക്തര്‍ 444 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Shoaib Akhtar shares reason behind early retirement from international cricket
Author
Melbourne VIC, First Published Aug 9, 2022, 9:05 PM IST

മെല്‍ബണ്‍: ദീര്‍ഘകാലമായി കാല്‍മുട്ടിനെ അലട്ടിയിരുന്ന വേദന മാറ്റാന്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മുന്‍ പാകിസ്ഥാന്‍ താരം ഷൊയബ് അക്തര്‍. ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണിലെ ആശുപത്രിയിലാണ് അക്തറിപ്പോള്‍. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നും അദ്ദേഹം പ്രതികരിച്ചു.

Shoaib Akhtar shares reason behind early retirement from international cricket

11 വര്‍ഷമായി അദ്ദേഹം കാല്‍മുട്ടിന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടായിരുന്നു. അദ്ദേഹം വീഡിയോയില്‍ പറയുന്നതിങ്ങനെ... ''അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെയാണ് ഞാന്‍ വിരമിച്ചത്. നാലോ അഞ്ചോ വര്‍ഷം കൂടി എനിക്ക് ക്രിക്കറ്റില്‍ തുടരുവാന്‍ കഴിയുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ വീല്‍ചെയറിലായിരുന്നേനെ. അതുകൊണ്ടാണ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ചത്. കടുത്ത വേദനയിലാണ് ഞാന്‍. ഇതെന്റെ അവസാന ശസ്ത്രക്രിയയാവും. നിങ്ങളുടെ പ്രാര്‍ത്ഥന കൂടെയുണ്ടാവണം.'' വീഡിയോ കാണാം...

ആശുപത്രിയില്‍ പരിചരണത്തിലാണ് അക്തര്‍. മുമ്പ് കാല്‍മുട്ടിന് അഞ്ചോളം ശസ്ത്രക്രിയകള്‍ക്കു താരം വിധേയനായിരുന്നു. പാക്കിസ്ഥാനു വേണ്ടി 224 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച അക്തര്‍ 444 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios