
മൗണ്ട് മൗഗന്വി: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം. മൗണ്ട് മൗഗന്വി, ബേ ഓവലില്‍ നടന്ന മത്സരത്തില്‍ 267 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. സ്‌കോര്‍: ഇംഗ്ലണ്ട് 325/9 ഡി & 374. ന്യൂസിലന്‍ഡ് 306 & 126. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ നാല് വിക്കറ്റ് പ്രകടനാണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത്.
അഞ്ചിന് 63 എന്ന നിലയിലാണ് ആതിഥേയര്‍ നാലാം ദിനം ആരംഭിച്ചത്. ഇത്രയും റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും ന്യൂസിലന്‍ഡിന് നഷ്ടമായി. 57 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ഡാരില്‍ മിച്ചല്‍ ടോപ് സ്‌കോററായി. മൈക്കല്‍ ബ്രേസ്‌വെല്‍ (25), ടോം ലാഥം (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. വാലറ്റത്തെ നാല് വിക്കറ്റുകളും വീഴ്ത്തിയത് ആന്‍ഡേഴ്‌സണായിരുന്നു. മുന്‍നിര ബ്രോഡ് തകര്‍ത്തു. ഒല്ലി റോബിന്‍സണ്‍, ജാക്ക് ലീച്ച് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മൂന്നാംദിനം ഒരു ഘട്ടത്തില്‍ 28-5 എന്ന സ്‌കോറിലായിരുന്നു ന്യൂസിലന്‍ഡ്. ടോം ലാഥം(15), ഡെവോണ്‍ കോണ്‍വെ(2), കെയ്ന്‍ വില്യംസണ്‍(0), ഹെന്റി നിക്കോള്‍സ്(7), ടോം ബ്ലണ്ടല്‍(1) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. ബ്രോഡ് നാലു വിക്കറ്റെടുത്തതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ബ്രോഡ്- ആന്‍ഡേഴ്‌സണ്‍ കൂട്ടുകെട്ട് 1000 വിക്കറ്റെന്ന നാഴികക്കല്ലും പിന്നിട്ട് ഏറ്റുവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളിംഗ് പങ്കാളികളെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഷെയ്ന്‍ വോണിന്റെയും ഗ്ലെന്‍ മക്ഗ്രാത്തിന്റെയും റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്.
നേരത്തെ ആദ്യ ഇന്നിംഗ്‌സിലേതിന് സമാനമായി ഇംഗ്ലണ്ട് അടിച്ചു തകര്‍ത്തു. ഏകദിനശൈലിയില്‍ ബാറ്റ് വീശിയ ഇംഗ്ലണ്ട് 73.5 ഓവറില്‍ അഞ്ച് റണ്‍സിലേറെ ശരാശരിയുമായി 374 റണ്‍സടിച്ചു. 41 പന്തില്‍ 54 റണ്‍സടിച്ച ഹാരി ബ്രൂക്കും 62 പന്തില്‍ 57 റണ്‍സടിച്ച ജോ റൂട്ടും 46 പന്തില്‍ 49 റണ്‍സടിച്ച ഒലി പോപ്പും 51 റണ്‍സടിച്ച ബെന്‍ ഫോക്‌സും 39 റണ്‍സടിച്ച ഒലി റോബിന്‍സണും എല്ലാം ഇംഗ്ലണ്ട് സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 33 പന്തില്‍ 31 റണ്‍സടിച്ചു. മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി സ്റ്റോക്‌സ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും സ്വന്തമാക്കി. കിവീസിനായി ടിക്നറും ബ്രേസ്വെല്ലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വാഗ്‌നറും കുഗ്ലെജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇനിയെങ്കിലും എടുത്ത് പുറത്തിടൂ! കെ എല്‍ രാഹുലിനെ വിടാതെ വെങ്കടേഷ് പ്രസാദ്; വീണ്ടും രൂക്ഷ വിമര്‍ശനം