Latest Videos

അഞ്ച് തോല്‍വികളില്‍ ജീവന്‍ പോയില്ല; ആര്‍സിബിക്ക് ഇപ്പോഴും പ്ലേഓഫ് പ്രതീക്ഷ സജീവം, ചരിത്രവും തുണ

By Web TeamFirst Published Apr 13, 2024, 12:01 PM IST
Highlights

ഈ ഐപിഎല്‍ സീസണ്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒട്ടും ആശ്വാസകരമല്ല

ബെംഗളൂരു: ഐപിഎല്‍ 2024ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചതോടെ പണി കിട്ടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എല്ലാ ടീമുകളും നാല് മുതല്‍ ആറ് വരെ മത്സരങ്ങള്‍ ഇതിനകം കളിച്ചപ്പോള്‍ ഒരു കളി മാത്രം ജയിച്ച ആര്‍സിബി പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാനക്കാരായി. കളിച്ച ആറില്‍ അഞ്ച് മത്സരങ്ങളിലും ബെംഗളൂരു തോറ്റു. സീസണില്‍ പഞ്ചാബ് കിംഗ്‌സിന് എതിരെ മാത്രമാണ് ആര്‍സിബി വിജയിച്ചത്. 

ഈ ഐപിഎല്‍ സീസണ്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒട്ടും ആശ്വാസകരമല്ല. ആദ്യ ഹോം മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനോട് നാല് വിക്കറ്റിന് ജയിച്ചത് മാത്രമാണ് ഇതുവരെയുള്ള നേട്ടം. ഇതിന് ശേഷം തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ആര്‍സിബി പരാജയപ്പെട്ടു. ഐപിഎല്‍ 2024ല്‍ പ്ലേ ഓഫ് ടീമുകളെ ഇപ്പോള്‍ പ്രവചിക്കുക അസാധ്യമെങ്കിലും എന്താണ് ബെംഗളൂരുവിന്‍റെ സാധ്യതകള്‍ എന്ന് പരിശോധിക്കാം. സീസണില്‍ ആര്‍സിബിയുടെ പ്രതീക്ഷകള്‍ ഇതുവരെ അസ്‌മിച്ചിട്ടില്ല. എന്നാല്‍ ബാലികേറാമല പോലെയൊരു ലക്ഷ്യമാണ് ടീമിന് മുന്നിലുള്ളത്. ടീമിന് അവശേഷിക്കുന്ന എട്ട് കളികളില്‍ ഏഴിലെങ്കിലും വിജയിച്ചാല്‍ ബെംഗളൂരുവിന് പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താം എന്നതാണ് അല്‍പം കഠിനമായ യാഥാര്‍ഥ്യം. മറ്റ് ടീമുകളുടെ പ്രകടനം അടക്കമുള്ള കാര്യങ്ങള്‍ ബെംഗളൂരുവിന് അനുകൂലമായി വരികയും വേണം. 

2009ലും 2011ലും സമാനമായി സീസണിന്‍റെ തുടക്കത്തില്‍ ആര്‍സിബി നാല് തുടര്‍ തോല്‍വികളുമായി പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ആ രണ്ട് സീസണിലും ഫൈനലിലെത്തി ടീം അമ്പരപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ അടുത്ത മത്സരം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഇതിന് ശേഷം ഏപ്രില്‍ 21ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്ന കളിക്കായി ടീം കൊല്‍ക്കത്തയിലേക്ക് പറക്കും.  

Read more: രാജതന്ത്രം തുടരും, കരുതലും; ചഹല്‍ പുറത്താകുമോ? രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!