'അവരില്ലെങ്കില്‍ ഞങ്ങളുമില്ല'; ധോണിമായുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കി ഗാരി കേര്‍സ്റ്റണ്‍

By Web TeamFirst Published Jul 16, 2020, 2:03 PM IST
Highlights

ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം തന്നെ വെളിപ്പെടുത്തുകയാണ്. ഒരു യുട്യൂബ് ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കേര്‍സ്റ്റന്‍. 

കേപ്ടൗണ്‍: 2011ല്‍ ഇന്ത്യ ലോകകകപ്പ് നേടുന്ന സമയത്ത് ഗാരി കേര്‍സ്റ്റണായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ക്യാപ്റ്റനായിരുന്ന ധോണിയും തമ്മിലുള്ള അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നത് ക്രിക്കറ്റ് ആരാധകരില്‍ അറിയാത്തവര്‍ കുറവാണ്. ഇപ്പോള്‍ ഇരുവരു തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം തന്നെ വെളിപ്പെടുത്തുകയാണ്. ഒരു യുട്യൂബ് ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കേര്‍സ്റ്റന്‍. 

2011 ലോകകപ്പിനു മുമ്പ് നടന്ന ഒരു സംഭവമാണ് കേര്‍സ്റ്റണ്‍ ഉദാഹരണമായെടുത്തത്. സംഭവം ഇങ്ങനെ... ''ധോണിയൊരു മികച്ച ക്യാപ്റ്റനാണെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അതിനപ്പുറത്ത് അദ്ദേഹം വളരെയധികം വിശ്വസ്തനുമായിരുന്നു. ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബെംഗളൂരുവിലുള്ള ഒരു എയര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം കിട്ടി. 

എന്നാല്‍ വിദേശിയായതിനാല്‍ ഞാന്‍ ഉള്‍പ്പെടെ പാഡി അംപ്ടണ്‍, എറിക് സിമ്മണ്‍സ് എന്നിവര്‍ക്ക് സ്‌കൂളിലേക്ക് പ്രവേശനം അനുവദിച്ചില്ല. ഞങ്ങളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അറിഞ്ഞയുടന്‍ ധോണി ആ ട്രിപ്പ് തന്നെ റദ്ദാക്കി. അന്ന് ധോണി ഇവരെല്ലാം എന്റെ ആളുകളാണെന്നാണ് പറഞ്ഞത്.  ഇവരെ പ്രവേശിപ്പിക്കില്ലെങ്കില്‍ ഞങ്ങളാരും അങ്ങോട്ട് വരുന്നില്ലെന്നും ധോണി മറുപടി പറഞ്ഞു.'' 

ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മാന്യരായ വ്യക്തികളില്‍ ഒരാളാണ് ധോണിയെന്നും ധോണിയുമായി തനിക്കുണ്ടായിരുന്ന വ്യക്തിബന്ധം ഇന്ത്യന്‍ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വളരെയധികം സഹായകരമായിരുന്നുവെന്നും കേസ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.

click me!