
കൊല്‍ക്കത്ത: ഐപിഎല്‍ പതിനേഴാം പതിപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. മുംബൈ ഇന്ത്യന്‍സും ഹാര്‍ദിക് പണ്ഡ്യയും രോഹിത് ശര്‍മ്മയുമാണ് ഇത്തവണത്തെ ഐപിഎല്ലിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ടീമിനെ അഞ്ച് തവണ ചാമ്പ്യമാരായ രോഹിത്തിനെ മാറ്റിയാണ് മുംബൈ ഹാര്‍ദിക്കിനെ നായകനായി പ്രഖ്യാപിച്ചത്. ഇതിന് ശേഷമുണ്ടായ ആരാധകരുടെ പ്രതിഷേധം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. രണ്ടുതവണ ഐപിഎല്‍ കിരീടം നേടിയ ഗൗതം ഗംഭീര്‍ തന്റെ ഉറക്കം കെടുത്തിയ താരം ആരെന്ന് വെളിപ്പെടുത്തുകയാണ്.
ക്രിസ് ഗെയിലോ, എ ബി ഡിവിലിയേഴ്‌സോ അല്ല തന്റെ ഉറക്കം കെടുത്തിയതെന്നും ഗംഭീര്‍ പറയുന്നു. തന്റെ തന്ത്രങ്ങളൊന്നും ഫലിക്കാത്ത ഒരേയൊരുതാരം രോഹിത്താണെന്നും ഒറ്റയോവറില്‍ 30 റണ്‍സ് വരെ നേടാന്‍ രോഹിത്തിന് കഴിയുമെന്നും ഗംഭീര്‍. ഐപിഎല്ലില്‍ 243 മത്സരങ്ങളില്‍ നിന്ന് രോഹിത് ഒരു സെഞ്ച്വറിയും 42 അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ രോഹിത് 6211 റണ്‍സെടുത്തിട്ടുണ്ട്.
ജയ് ഷായും പറയുന്നു, കോളറിന് പിടിച്ച് പുറത്തിടും! ഐപിഎല്ലിനൊരുങ്ങുന്ന താരങ്ങള്‍ക്ക് മുന്നറിയിപ്പ്
അടുത്തിടെ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ പ്രകീര്‍ത്തിച്ച് രോഹിത് രംഗത്തെത്തിയിരുന്നു. യശസ്വി യുവതാരമാണെന്നും അവനില്‍ പ്രതീക്ഷകളുടെ ഭാരം കയറ്റിവെച്ച് സമ്മര്‍ദ്ദത്തിലാക്കരുതെന്നും ഗംഭീര്‍ പറഞ്ഞു. ''ഇംഗ്ലണ്ടിനെിരെ ഡബിള്‍ സെഞ്ചുറി നേടിയ ജയ്‌സ്വാളിനെ അഭിനന്ദിക്കുന്നു. അതിനെക്കാള്‍ പ്രധാനമായി എല്ലാവരോടുമായി പറയാനുള്ളത്, അവനെ പുകഴ്ത്തി നശിപ്പിക്കരുത് എന്നാണ്. അവനെ അവന്റെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ അനുവദിക്കൂ. ഇന്ത്യയില്‍ മുമ്പും നമ്മളിത് കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് മാധ്യമങ്ങള്‍ ഏതെങ്കിലും താരം മികച്ച പ്രകടനം നടത്തുമ്പോഴേക്കും അവനെ പ്രശംസിച്ച് വലിയ നായകന്‍മാരാക്കും. അതോടെ അവരുടെ മേല്‍ പ്രതീക്ഷകളുടെ ഭാരം കൂടുകയും അവര്‍ക്ക് അവരുടെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പരാജയപ്പെടുകയും ചെയ്യും.'' ഗൗതം ഗംഭീര്‍ വ്യക്തമാക്കി.