രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാതെ പലതാരങ്ങളും ഐപിഎല്ലിനായി തയ്യാറെടുക്കുകയാണ്. ബിസിസിഐയും ഇന്ത്യന്‍ ടീം മാനേജ്‌മെന്റും ആവശ്യപ്പെട്ടിട്ടും ഇഷാന്‍ കിഷന്‍ രഞ്ജി ട്രോഫിയില്‍ കളിക്കുന്നില്ല.
മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുക്കുന്ന താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ. വ്യക്തമായ കാരണം ഇല്ലാതെ ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ഐപിഎല്‍ പതിനേഴാം സീസണിന്റെ പടിവാതില്‍ക്കലാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുമ്പോള്‍ തന്നെ ആഭ്യന്തരതലത്തില്‍ രഞ്ജി ട്രോഫി മത്സരങ്ങളും നടക്കുന്നുണ്ട്.
രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാതെ പലതാരങ്ങളും ഐപിഎല്ലിനായി തയ്യാറെടുക്കുകയാണ്. ബിസിസിഐയും ഇന്ത്യന്‍ ടീം മാനേജ്‌മെന്റും ആവശ്യപ്പെട്ടിട്ടും ഇഷാന്‍ കിഷന്‍ രഞ്ജി ട്രോഫിയില്‍ കളിക്കുന്നില്ല. മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കിയ മുംബൈ ബാറ്റര്‍ ശ്രേയസ് അയ്യര്‍ മീഡിയം പേസര്‍ ദീപക് ചഹര്‍ എന്നിവരും രഞ്ജി ട്രോഫിയില്‍ കളിക്കുന്നില്ല. ഈപശ്ചാത്തലത്തിലാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നവരേയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കൂയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയത്.
അദ്ദേഹം പറയുന്നതിങ്ങനെ... ''ഐപിഎല്‍ വലിയ വിജയമായതില്‍ ബിസിസിഐക്ക് സന്തോഷം ഉണ്ടെങ്കിലും ആഭ്യന്തര മത്സരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ രഞ്ജി ട്രോഫി അടക്കമുള്ള മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. രഞ്ജി ട്രോഫിയില്‍ കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുക്കുന്നത് അംഗീകരിക്കാനാവില്ല. ആഭ്യന്തര ക്രിക്കറ്റിനെ തഴയുന്നത് ക്രിക്കറ്റിന്റെ വിലകുറച്ച് കാണുന്നതിന് തുല്യമാണ്. ആഭ്യന്തര മത്സരങ്ങളിലെ പ്രകടനമായിരിക്കും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നതിന്റെ പ്രധാന മാനദണ്ഡം.'' ജയ് ഷാ വ്യക്തമാക്കി.
ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ബിസിസിഐയുമായി വാര്‍ഷിക കരാറുള്ള താരങ്ങളാണ്. ഇഷാന്‍ കിഷന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വ്യക്തിപരമായ കാരണത്താല്‍ ദീപക് ചഹറും പിന്‍മാറുകയായിരുന്നു.

