
മുംബൈ: ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ജയിച്ചു തുടങ്ങിയെങ്കിലും കെ എല്‍ രാഹുലിന് മത്സരത്തില്‍ സെഞ്ചുറി അടിക്കാന്‍ കഴിയാതിരുന്നത് വലിയ നിരാശയായിരുന്നു. 97 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്ന മത്സരത്തില്‍ വിജയത്തിന് അടുത്ത് ഹാര്‍ദ്ദിക് പാണ്ഡ്യ പറത്തിയ സിക്സാണ് രാഹുലിന് സെഞ്ചുറി നിഷേധിച്ചതെന്നും ആരാധകര്‍ ആരോപിച്ചിരുന്നു. ഇന്ത്യ ജയിച്ചെങ്കിലും സെഞ്ചുറി നേടാന്‍ കഴിയാത്തതിലെ നിരാശ രാഹുലിന്‍റെ മുഖത്തും പ്രകടമായിരുന്നു.
എന്നാല്‍ റെക്കോര്‍ഡുകളോടുള്ള ഇന്ത്യന്‍ താരങ്ങളുടെ ഈ അമിതാഭിനിവേശമാണ് കഴിഞ്ഞ 10 വര്‍മായി ഐസിസി കിരീടങ്ങളൊന്നും ഇന്ത്യക്ക് നേടാന്‍ കഴിയാത്തതിന് കാരണമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നിങ്ങള്‍ 30-40 റണ്‍സടിച്ചാലും 140 റണ്‍സടിച്ചാലും ആത്യന്തികമായി ടീം ജയിച്ചോ എന്നതാണ് പ്രധാനം. എനിക്ക് തോന്നുന്നത് വ്യക്തിഗത റെക്കോര്‍ഡുകളോടുള്ള നമ്മുടെ അഭിനിവേശമാണ് കഴിഞ്ഞ 10 വര്‍ഷമായി നമ്മള്‍ ഐസിസി കിരീടങ്ങളൊന്നും നേടാത്തതിന് പിന്നിലെ പ്രധാന കാരണം.
മുഹമ്മദ് റിസ്‌വാന്‍ പരിക്ക് അഭിനയിച്ചതോ, എങ്കില്‍ പാക് താരത്തിന് ഓസ്കര്‍ കൊടുക്കണമെന്ന് ആരാധകര്‍
എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ സെഞ്ചുറി അടിച്ചോ എന്നതൊന്നും പ്രധാനമല്ല. അവസാനം വരെ ക്രീസില്‍ നിന്ന് ടീമിനെ ജയിപ്പിച്ചോ എന്നത് മാത്രമാണ് പ്രധാനം. സെഞ്ചുറിയല്ല, ടീം ജയിച്ചോ എന്നത് മാത്രം നോക്കിയാല്‍ മതിയെന്നും ഗംഭീര്‍ സ്പോര്‍ട്സ് കീഡയോട് പറഞ്ഞു. ഐപിഎല്ലില്‍ രാഹുല്‍ നായകനായ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ മെന്‍റര്‍ ആയിരുന്നു ഗംഭീര്‍. 2011ലെ ലോകകപ്പ് ഫൈനലില്‍ ഗംഭീര്‍ 97 റണ്‍സെടുത്ത് സെഞ്ചുറിക്കരികെ പുറത്തായിരുന്നു.
മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം രാഹുലും സെഞ്ചുറി നഷ്ടമായതിനെ നിരാശ തുറന്നുപറഞ്ഞിരുന്നു. സിക്സും ഫോറും അടിച്ച് സെഞ്ചുറിയിലെത്താമെന്നായിരുന്നു കരുതിയതെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും മറ്റൊരു അവസരത്തില്‍ അതിന് കഴിയുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. നേരത്തെ ഇന്ത്യന്‍ താരങ്ങള്‍ക്ക് റെക്കോര്‍ഡുകളോടുള്ള അഭിനിവേശത്തിനെതിരെ മുന്‍ ന്യൂസിലന്‍ഡ് താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൂളും പരസ്യമായി രംഗത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക