- Home
- Sports
- Cricket
- മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനയോട് 24 റൺസിന് തോറ്റ ബംഗാൾ സൂപ്പർ ലീഗിൽ പ്രവേശിക്കാതെ പുറത്തായി. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിന് വിജയം നേടാനായില്ല.

ബംഗാളിന് തോല്‍വി
സയ്യിദ് മുഷ്താഖ് അലി ട്രോഫിയല്‍ ഹരിയാനക്കെതിരെ 24 റണ്‍സ് തോല്‍വി വഴങ്ങിയ ബംഗാള്‍ സൂപ്പര്‍ ലീഗിലെത്താതെ പുറത്ത്.
ഹരിയാന സൂപ്പര്‍ ലീഗില്‍
ബംഗാളിനെതിരായ ജയത്തോടെ ഹരിയാന എലൈറ്റ് ഗ്രൂപ്പ് സിയില്‍ നിന്ന് സൂപ്പര്‍ ലീഗിലെത്തി.
ഹരിയാനയെ എറിഞ്ഞിട്ട് മുഹമ്മദ് ഷമി
ആദ്യ രണ്ടോവറില്‍ 20 റണ്‍സ് വഴങ്ങിയ ഇന്ത്യൻ താരം മുഹമ്മദ് ഷമി അവസാന രണ്ടോവറില്‍ നാലു വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി ബംഗളിനായി തിളങ്ങി.
30 റണ്‍സിന് 4 വിക്കറ്റ്
നാലോവറില്‍ 30 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഷമി ടൂര്‍ണമെന്‍റില്‍ ആറ് മത്സരങ്ങളില്‍ 12 വിക്കറ്റ് വീഴ്ത്തിയിരുന്നു.
ബംഗാളിന്‍റെ തോല്‍വി 24 റണ്‍സിന്
ആദ്യം ബാറ്റ് ചെയ്ത ഹരിയാന 20- ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍ ബംഗാള്‍ 20 ഓവറില്‍ 167 റണ്‍സിന് ഓൾ ഔട്ടായി.
ഹരിയാനക്കായി പൊരുതി നിഷാന്ത് സന്ധു
31 പന്തില്‍ 48 റണ്‍സെടുത്ത നിഷാന്ത് സന്ധുവും 30 പന്തില്‍ 46 റണ്‍സെടുത്ത ക്യാപ്റ്റൻ അങ്കിത് കുമാരിന്‍റെയും ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഹരിയാന 191 റണ്‍സെടുത്തു.
ബംഗാളിനായി പൊരുതി പോറല്‍
24 പന്തില്‍ 47 റണ്‍സെടുത്ത അഭിഷേക് പോറലും 33 പന്തില്‍ 44 റണ്‍സെടുത്ത റിത്വിക് ചാറ്റര്‍ജിയും മാത്രമാണ് ബംഗാളിനായി പൊരുതിയത്.
ഐപിഎല്ലില്‍ ഷമിക്ക് പുതിയ ടീം
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കുപ്പായത്തിലുണ്ടായിരുന്ന ഷമിക്ക് പരിക്കുമൂലം ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല. ഈ സീസണില്‍ ടീം മാറിയ ഷമി ലക്നോ സൂപ്പര്‍ ജയന്‍റ്സിനായാണ് കളിക്കുക.
വിജയ് ഹസാരെയിലും കളിക്കും
മുഷ്താഖ് അലിയിലും രഞ്ജി ട്രോഫിയിലും കളിച്ച് ഫിറ്റ്നെസ് തെളിയിച്ചെങ്കിലും ഷമിയെ ഇതുവരെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. വരാനിരിക്കുന്ന വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റിലാകും ഷമി ഇനി ബംഗാളിനായി പന്തെറിയുക.

