സഞ്ജുവും പന്തും കിഷനും കാത്തിരിക്കുന്നു; ധോണി വഴിമാറട്ടെയെന്ന് ഗംഭീര്‍

By Web TeamFirst Published Jul 19, 2019, 3:32 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനിരിക്കുന്നതേയുള്ളൂ. എല്ലാ കണ്ണുകളും ധോണിയിലേക്കാണ്. താരത്തെ ടീമിലെടുക്കുമോ അതോ ഒഴിവാക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ദില്ലി: വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനിരിക്കുന്നതേയുള്ളൂ. എല്ലാ കണ്ണുകളും ധോണിയിലേക്കാണ്. താരത്തെ ടീമിലെടുക്കുമോ അതോ ഒഴിവാക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ധോണിയെ മാറ്റിനിര്‍ത്തണമെന്നും വിരമിക്കേണ്ട സമയമായെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. അതില്‍ ഒരാളായിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും എം പിയുമായി ഗൗതം ഗംഭീര്‍.

യുവതാരങ്ങള്‍ക്ക് വേണ്ടി ധോണി വഴിമാറികൊടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം തുടര്‍ന്നു...''ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ് ഇനി നോക്കേണ്ടത്. ധോണി ക്യാപ്റ്റനായിരുമ്പോള്‍ ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുകയായിരുന്നു. അതുപോലെ ഇപ്പോഴും ചെയ്യണം. വൈകാരികമായി ചിന്തിക്കുന്നത് ഒഴിവാക്കണം. പ്രയോഗികമായി ചിന്തിക്കണം. ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയിക്കിടെ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ച് കളിക്കാനില്ലെന്ന് ധോണി പറഞ്ഞിരുന്നു.

ആ പരിചയുള്ള സ്ഥിതിക്ക് ധോണി വഴിമാറി കൊടുക്കണം. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍  എന്നിവരെ വളര്‍ത്തിയെടുക്കാനുള്ള സമയമാണിത്. വരും മത്സരങ്ങളില്‍ അവര്‍ക്കെല്ലാം അവസരം നല്‍കണം. കഴിവ് തെളിയിക്കുന്നുവര്‍ ദേശീയ ടീമിന്റെ കീപ്പറാവട്ടെ.'' ഗംഭീര്‍ പറഞ്ഞു നിര്‍ത്തി. 

നേരത്തെ,  ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്മാര്‍ ഇന്ത്യക്കുണ്ടായിട്ടുണ്ടെന്നാണ് മുന്‍ താരവും എം പിയുമായ ഗൗതം ഗംഭീര്‍ പറയുന്നത്. 

click me!