ഗില്ലിന് അടിതെറ്റി; രക്ഷകരായി സുന്ദറും സുദർശനും, ഹൈദരാബാദിനെതിരെ ഗുജറാത്തിന് പൊരുതാവുന്ന സ്കോർ

Published : May 12, 2026, 09:34 PM IST
Sai Sudharsan IPL

Synopsis

44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായി.

അഹമ്മദാബാദ്: ഐപിഎല്ലില്‍ മുന്‍നിരക്കാരുടെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഓപ്പണ‍ർ സായ് സുദര്‍ശന്‍റെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായപ്പോള്‍ നിഷാന്ത് സിന്ധു 14 പന്തില്‍ 22 റണ്‍സെടുത്തു. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ 37 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഗില്ലിന് നിരാശ, തുടക്കം പാളി

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് വീണുകിട്ടിയ ഭാഗ്യം മുതലാക്കാനായില്ല. മൂന്നാം ഓവറില്‍ 7 പന്തില്‍ 5 റണ്‍സെടുത്ത ഗില്ലിനെ പ്രഫുല്‍ ഹിംഗെയുടെ പന്തില്‍ ഹെന്‍റിച്ച് ക്ലാസന്‍ ക്യാച്ചെടുത്ത് പുറത്താക്കി. മൂന്നാം നമ്പറിലിറങ്ങിയ ജോസ് ബട്‌ലര്‍ക്കും കാര്യമായി ഒന്നും ചെയ്യാനാവാഞ്ഞതോടെ പവര്‍ പ്ലേയില്‍ ഗുജറാത്ത് കിതച്ചു. 11 പന്തില്‍ 7 റണ്‍സെടുത്ത ബട്‌ലറെ പ്രഫുല്‍ ഹിംഗെ ഇഷാന്‍ കിഷന്‍റെ കൈകളിലെത്തിച്ചു. നിഷാന്ത് സിന്ധുവും സായ് സുദര്‍ശനും ചേര്‍ന്ന് ഗുജറാത്തിനെ പവര്‍ പ്ലേ കടത്തിയെങ്കിലും പത്താം ഓവറില്‍ സിന്ധു വീണു. 14 പന്തില്‍ 22 റണ്‍സെടുത്ത സിന്ധുവിനെ നായകന്‍ പാറ്റ് കമിന്‍സാണ് മടകിയത്. സുദര്‍ശനും സുന്ദറും ചേര്‍ന്നുള്ള 60 റണ്‍സ് കൂട്ടുകെട്ടാണ് പിന്നീട് ഗുജറാത്തിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.

 

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ സുദര്‍ശനെ സാക്കിബ് ഹുസൈന്‍ മടക്കിയെങ്കിലും അവസാന ഓവര്‍ വരെ പൊരുതിയ സുന്ദറിന്‍റെ പോരാട്ടം സ്ലോ പിച്ചില്‍ ഗുജറാത്തിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. 10 പന്തില്‍ 11 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും ഒരു പന്തില്‍ നാലു റണ്ണുമായി രാഹുല്‍ തെവാത്തിയയും പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. പതിനൊന്ന് കളിയിൽ 14 പോയിന്‍റ് വീതമുളള്ള സണ്‍റൈസേഴ്സ് പോയിന്‍റ് പട്ടികയില്‍ രണ്ടാമതും ഗുജറാത്ത് മൂന്നാമതുമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ് ബര്‍ത്ത് ഏതാണ്ടുറപ്പിക്കാം.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വടി കൊടുത്ത് അടി വാങ്ങി പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഗ, ബംഗ്ലാദേശിനെ വെല്ലുവിളിച്ചു, ഒടുവില്‍ നാണംകെട്ട തോല്‍വി
'ഇന്ത്യൻ ടീമിലെ എന്‍റെ സ്ഥാനം അവൻ ലക്ഷ്യം വെക്കുന്നുണ്ടെന്ന് തോന്നിയിരുന്നു'; ഇഷാൻ കിഷനെക്കുറിച്ച് സഞ്ജു സാംസൺ