ആ റെക്കോര്‍ഡ് മാര്‍ക്രം മറന്നേക്ക്! നേട്ടം സ്വന്തം പേരിലാക്കി മാക്‌സ്‌വെല്‍; വേഗമേറിയ സെഞ്ചുറി താരത്തിന്

Published : Oct 25, 2023, 07:18 PM ISTUpdated : Oct 25, 2023, 08:09 PM IST
ആ റെക്കോര്‍ഡ് മാര്‍ക്രം മറന്നേക്ക്! നേട്ടം സ്വന്തം പേരിലാക്കി മാക്‌സ്‌വെല്‍; വേഗമേറിയ സെഞ്ചുറി താരത്തിന്

Synopsis

2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ 50 പന്തില്‍ സെഞ്ചുറി നേടിയ മുന്‍ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയാന്‍ മൂന്നാമതായി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു നേട്ടം.

ദില്ലി: ഏകദിന ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രത്തില്‍ നിന്ന് പിടിച്ചുവാങ്ങി ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ 40 പന്തിലാണ് മാക്‌സ്‌വെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇതോടെ റെക്കോര്‍ഡ് മാക്‌സിയുടെ പേരിലായി. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ എട്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സ്. ഇതേ ഗ്രൗണ്ടിലാണ് മാര്‍ക്രവും വേഗമേറിയ സെഞ്ചുറി നേടിയിരുന്നത്. ഈ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 49 പന്തിലാണ് മാര്‍ക്രം സെഞ്ചുറി കണ്ടെത്തിയത്. മാക്‌സിയുടെ സെഞ്ചുറിയോടെ മാര്‍ക്രം രണ്ടാമതായി.

2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ 50 പന്തില്‍ സെഞ്ചുറി നേടിയ മുന്‍ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയാന്‍ മൂന്നാമതായി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു നേട്ടം. നാലാമതും മാക്‌സ്‌വെല്ലാണ്. 2015 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ 51 പന്തിലാണ് മാക്സ്വെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അതേ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 52 പന്തില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ് അഞ്ചാമത്. ഏകദിനത്തില്‍ വേഗത്തില്‍ സെഞ്ചുറി നേടിയ താരങ്ങളില്‍ നാലാമതെത്താനും മാക്‌സ്‌വെല്ലിനായി. എബി ഡിവില്ലിയേഴ്‌സ് (31 പന്തുകള്‍), കോറി ആന്‍ഡേഴ്‌സണ്‍ (36) ഷാഹിദ് ആഫ്രീദി (37) എന്നിവരാണ് വേഗതയേറിയ സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍.

400 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസ് മുന്നോട്ടുവച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്‌സ്‌വെല്‍ (44 പന്തില്‍ 106) എന്നിവരുടെ സെഞ്ചുറികളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന്‍ (62) എന്നിവരുടെ പിന്തുണ നിര്‍ണായകമായി. എട്ട് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ലോഗന്‍ വാന്‍ ബീക്ക് നാല് വിക്കറ്റെടുത്തു. ബാസ് ഡീ ലീഡെയ്ക്ക് രണ്ട് വിക്കറ്റുണ്ട്.

ഹാര്‍ദ്ദിക്കിന്‍റെ തിരിച്ചുവരവിന് ഇനിയും കാത്തിരിക്കണോ, പരിക്കിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത്

PREV
click me!

Recommended Stories

ശ്രീലങ്കക്കെതിരായ ടി20 പരമ്പര: ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു, സ്മൃതി മന്ദാന വൈസ് ക്യാപ്റ്റൻ, ഹര്‍മൻപ്രീത് ക്യാപ്റ്റൻ
ഇന്ത്യക്കായി കളിച്ചത് 12 ഏകദിനങ്ങള്‍, 9 ടി20, എന്നിട്ടും അണ്‍ ക്യാപ്‌ഡ് കളിക്കാരനായി ഐപിഎല്‍ ലേലത്തിന് ഇന്ത്യൻ താരം