ഒട്ടും അനായാസമായിരിക്കില്ല! ഓസീസ് പര്യടനത്തിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് ഇതിഹാസത്തിന്റെ മുന്നറിയിപ്പ്

Published : Mar 15, 2024, 08:53 PM IST
ഒട്ടും അനായാസമായിരിക്കില്ല! ഓസീസ് പര്യടനത്തിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് ഇതിഹാസത്തിന്റെ മുന്നറിയിപ്പ്

Synopsis

ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ ഭാവി ശോഭനമെന്നാണ് ക്യാംപുകളിലൂടെ ബോധ്യമായതെന്നും ഓസ്ടരേലിയക്കായി 900ലധികം വിക്കറ്റുകള്‍ വീഴ്ത്തിയ ബൌളിംഗ് ഇതിഹാസം മഗ്രാത് വ്യക്തമാക്കി.

മെല്‍ബണ്‍: വേഗവും കൃത്യതയും കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാനാകുന്ന പുതിയ പേസര്‍മാര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് എംആര്‍ആഫ് പേസ് ഫൌണ്ടേഷന്‍ ഡയറക്ടറായ ഗ്ലെന്‍ മക്ഗ്രാത്. ഇപ്പോള്‍  വര്‍ഷാവസാനം ഓസ്ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി ഗ്ലെന്‍ മക്ഗ്രാ. കഴിഞ്ഞ രണ്ട് പരമ്പരയിലെയും തോല്‍വിക്ക് പകരം വീട്ടാന്‍ ഓസ്ട്രേലിയ കാത്തിരിക്കുകയാകുമെന്ന് ബൗളിംഗ് ഇതിഹാസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ ഭാവി ശോഭനമെന്നാണ് ക്യാംപുകളിലൂടെ ബോധ്യമായതെന്നും ഓസ്ടരേലിയക്കായി 900ലധികം വിക്കറ്റുകള്‍ വീഴ്ത്തിയ ബൌളിംഗ് ഇതിഹാസം മഗ്രാത് വ്യക്തമാക്കി. മികച്ച ഫോമിലുള്ള ഓസ്‌ട്രേലിയയും ഇന്ത്യയും വര്‍ഷാവസാനം ഏറ്റുമുട്ടുന്ന അഞ്ച് ടെസ്റ്റുകളുള്ള പരമ്പരക്കായി കാത്തിരിക്കുന്നുവെന്നും മഗ്രാത് വ്യക്തമാക്കി.

അടുത്തിടെ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്ക് ഉപദേശവുമായി മഗ്രാത് രംഗത്ത് വന്നിരുന്നു. '''ഞാന്‍ ജസ്പ്രീത് ബുമ്രയുടെ ഒരു വലിയ ആരാധകനാണ്. എന്നാല്‍ നീണ്ട കരിയര്‍ ലഭിക്കുന്നതിനായി ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് ബുമ്ര ചിന്തിക്കണം' എന്നായിരുന്നു മഗ്രാത്തിന്റെ ഉപദേശം.

ഐപിഎല്‍ കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് എട്ടിന്റെ പണി! ടി20 പരമ്പരയ്ക്ക് കിവീസിന്റെ രണ്ടാംനിര ടീം

ടീം ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ജസ്പ്രീത് ബുമ്ര തിരക്കേറിയ മത്സരക്രമത്തിലൂടെ കടന്നുപോയിരുന്ന താരമായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ടീമിന്റെ പ്രധാന പേസറായിരുന്ന ബുമ്ര ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ജേഴ്സിയിലും സ്ഥിര സാന്നിധ്യമായിരുന്നു. ഇതുകൊണ്ടൊക്കെ തന്നെയാണ് മഗ്രാത് ഇക്കാര്യം വ്യക്തമാക്കിയതും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍