വില്യംസണ്‍ ഗുജറാത്ത് ടൈറ്റന്‍സിനും ട്രന്റ് ബോള്‍ട്ട് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയുമാണ് കളിക്കുന്നത്. ലോക്കി ഫെര്‍ഗൂസണെ ആര്‍സിബി സ്വന്തമാക്കിയിരുന്നു.

വെല്ലിംഗ്ടണ്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വക വമ്പന്‍ ആപ്പ്. ഐപിഎല്‍ നടക്കുന്നതില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അവരുടെ പ്രധാന താരങ്ങളെ പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ കളിപ്പിച്ചേക്കില്ല. മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര, ട്രന്റ് ബോള്‍ട്ട്, ഗ്ലെന്‍ ഫിലിപ്‌സ്, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരെ പാകിസ്ഥാനെതിരെ കളിപ്പിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 18ന് റാവല്‍പിണ്ടിയിലാണ് പാക് - കിവീസ് ആദ്യ ടി20. 27ന് ലാഹോറില്‍ പരമ്പര അവസാനിക്കും. 

ഇതില്‍ രചിന്‍, മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചല്‍ എന്നിവര്‍ സിഎസ്‌കെ താരങ്ങളാണ്. വില്യംസണ്‍ ഗുജറാത്ത് ടൈറ്റന്‍സിനും ട്രന്റ് ബോള്‍ട്ട് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയുമാണ് കളിക്കുന്നത്. ലോക്കി ഫെര്‍ഗൂസണെ ആര്‍സിബി സ്വന്തമാക്കിയിരുന്നു. ഗ്ലെന്‍ ഫിലിപ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും കളിക്കും. പരിക്കേറ്റ ഡെവോണ്‍ കോണ്‍വെ ചെന്നൈ ക്യാംപിനൊപ്പം ചേരാന്‍ വൈകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. നിലവില്‍ പരിക്കിന്റെ പിടിയിലാണ് കോണ്‍വെ.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇടതു കൈയിലെ തള്ളവിരലിന് പരിക്കേറ്റ കോണ്‍വെക്ക് ശസ്ത്രക്രിയ വേണ്ടിവരും. ശസ്ത്രക്രിയക്ക് ശേഷം കുറഞ്ഞത് എട്ടാഴ്ചയെങ്കിലും കോണ്‍വെക്ക് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഐപിഎല്ലില്‍ ആദ്യഘട്ട മത്സരങ്ങളില്‍ കോണ്‍വെക്ക് കളിക്കാനാവില്ലെന്ന് ഉറപ്പായി. മെയ് മാസത്തോടെ മാത്രമെ കോണ്‍വെക്ക് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താനാവു എന്നാണ് സൂചന.

ശ്രേയസിനെ പിന്നില്‍ നിന്ന് ചവിട്ടി! രോഹിത്തും ദ്രാവിഡും തെറ്റുകാര്‍; പരിക്കിന് പിന്നാലെ കുറ്റപെടുത്തി ആരാധകര്‍

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനലില്‍ അടക്കം ചെന്നൈക്കായി നിര്‍ണായക പ്രകടനം പുറത്തെടുത്ത താരമാണ് കോണ്‍വെ. സമീപകാലത്തായി മികച്ച ഫോമിലായിരുന്നില്ലെങ്കിലും ചെന്നൈ കുപ്പായത്തിലെത്തിയാല്‍ കോണ്‍വെ ഫോമിലാവുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ഐപിഎല്ലില്‍ മാര്‍ച്ച് 22ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആദ്യ മത്സരം.