
ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 226 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്സിന്‍റെ അര്‍ധസെഞ്ചുറിയുടെയും ഫിന്‍ അലന്‍, ബെവോണ്‍ ജേക്കബ്സ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു. 40 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്ന ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ഫിന്‍ അലൻ 25 പന്തിൽ 45 റണ്‍സടിച്ചപ്പോള്‍ ബെവോണ്‍ ജേക്കബ്സ് 16 പന്തില്‍ 31 റണ്‍സെടുത്തു. ഇന്ത്യക്കായി മായങ്ക് യാദവും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കിവീസിന് ഓപ്പണര്‍മാരായ ടിം സൈഫര്‍ട്ടും ഫിന്‍ അലനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ആദ്യ രണ്ടോവറില്‍ കരുതലോടെ കളിച്ച അലനും സൈഫര്‍ട്ടും ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ മൂന്നാം ഓവറിലും അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ നാലാം ഓവറിലും 17 റണ്‍സ് വീതമടിച്ച് ടോപ് ഗിയറിലായി. അഞ്ചാം ഓവറില്‍ പന്തെറിയാനെത്തിയ മായങ്ക് യാദവ് സൈഫര്‍ട്ടിനെ(17 പന്തില്‍ 27) വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്‍റെ കൈകളിലെത്തിച്ച് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ അക്ഷര്‍ പട്ടേലിനെതിരെ 16 റണ്‍സ് കൂടി നേടി കിവീസ് 65 റണ്‍സിലെത്തി തുടക്കം പവറാക്കി. എട്ടാം ഓവറില്‍ ഫിന്‍ അലനെ(24 പന്തില്‍ 45) മടക്കി അക്ഷര്‍ കിവീസിന്‍റെ കുതിപ്പിന് കടിഞ്ഞാണിട്ടെങ്കിലും മൂന്നാം നമ്പറിലെത്തിയ ഡാരില്‍ മിച്ചലും ഗ്ലെന് ഫിലിപ്സും ചേര്‍ന്ന് പതിനൊന്നാം ഓവറില്‍ ന്യൂസിലന്‍ഡിനെ 100 കടത്തി.
Bevon Jacobs said hello the only way he knows how! Straight off the middle and into the stands! 🥵
Watch the HERO VIDA India Tour of New Zealand, 1st T20I, LIVE NOW on Sony Sports Network TV channels, Sony LIV & Sony Vizha.
#SonySportsNetwork #SonyLIV #SonyVizha #NZvIND https://t.co/Gx0PIxGjba
— Sony Sports Network (@SonySportsNetwk) October 22, 2026
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇതിനിടെ മിച്ചല്‍ നല്‍കിയ അനായാസ ക്യാച്ച് ലോംഗ് ഓണില്‍ അഭിഷേക് ശര്‍ കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. പതിമൂന്നാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷ്ദീപ് സിംഗ് മിച്ചലിനെ(19 പന്തില്‍ 28) പുറത്താക്കിി തിരിച്ചടിച്ചെങ്കിലും പിന്നീട് ക്രീസിലെത്തിയ ബെവോണ്‍ ജേക്കബ്സ് ആദ്യ പന്ത് തന്നെ സിക്സിന് പറത്തി കരുത്തുകാട്ടി. പിന്നീട് ജേക്കബ്സും ഫിലിപ്സും ചേര്‍ന്ന് കിവീസിനെ പതിനഞ്ചാം ഓവറില്‍ 158 റണ്‍സിലെത്തിച്ചു. 27 പന്തില്‍ ഫിലിപ്സ് അര്‍ധസെഞ്ചുറിയിലെത്തി. അവസാന അഞ്ചോവറില്‍ ജേക്കബ്സും ഫിലിപ്സും തകര്‍ത്തടിച്ചതോടെ കിവീസ് 250 കടക്കുമെന്ന് തോന്നിച്ചെങ്കിലും പതിനെട്ടാം ഓവറില്‍ അര്‍ഷ്ദീപ് സിംഗ് ജേക്കബ്സിനെ റണ്ണൗട്ടാക്കിയത് കിവീസിന്‍റെ താളം തെറ്റിച്ചു. അവസാന രണ്ടോവറില്‍ റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ കീവീസ് 224 റണ്‍സിലെത്തി. ഇന്ത്യക്കായി മായങ്ക് യാദവ് നാലോവറില്‍ 40 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 45 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
Arshdeep brings the breakthrough, and Bhuvi makes sure Mitchell’s stay is over! 💥
Watch the HERO VIDA India Tour of New Zealand, 1st T20I, LIVE NOW on Sony Sports Network TV channels, Sony LIV & Sony Vizha.
#SonySportsNetwork #SonyLIV #SonyVizha #NZvIND https://t.co/HVfFsLI3pS
— Sony Sports Network (@SonySportsNetwk) October 22, 2026
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!