ആശ്വാസം, വലിയ തലവേദന ഒഴിഞ്ഞു; ഇന്ത്യ- പാക് അങ്കത്തില്‍ ശ്രേയസ് അയ്യര്‍ കളിക്കും, പക്ഷേ കെ എല്‍ രാഹുല്‍...

Published : Aug 29, 2023, 10:53 AM ISTUpdated : Aug 29, 2023, 11:00 AM IST
ആശ്വാസം, വലിയ തലവേദന ഒഴിഞ്ഞു; ഇന്ത്യ- പാക് അങ്കത്തില്‍ ശ്രേയസ് അയ്യര്‍ കളിക്കും, പക്ഷേ കെ എല്‍ രാഹുല്‍...

Synopsis

വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്‍റെ ഫിറ്റ്‌നസ് കാര്യം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്

ബെംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ ആശ്വാസ വാര്‍ത്ത. മധ്യനിര താരം ശ്രേയസ് അയ്യര്‍ പരിക്കിന് ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്തു. ശ്രേയസ് കായികക്ഷമതാ പരിശോധന വിജയിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു. ശ്രീലങ്കയിലെ കാന്‍ഡിയില്‍ സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരായ ടീം ഇന്ത്യയുടെ ആദ്യ മത്സരം ഇതോടെ ശ്രേയസിന് കളിക്കാനാകും. ഏഷ്യാ കപ്പില്‍ തന്‍റെ പതിവ് നാലാം നമ്പറില്‍ ശ്രേയസ് ഇറങ്ങും എന്നാണ് പ്രതീക്ഷ.  

അതേസമയം വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്‍റെ ഫിറ്റ്‌നസ് കാര്യം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. രാഹുല്‍ പാകിസ്ഥാനെതിരെ ഇറങ്ങുമോ എന്ന കാര്യത്തില്‍ തീരുമാനം മത്സരത്തിന്‍റെ തൊട്ടുതലേന്നേ ഉണ്ടാവാന്‍ സാധ്യതയുള്ളൂ. ഏകദിന ഫോര്‍മാറ്റില്‍ വിക്കറ്റ് കീപ്പറും അഞ്ചാം നമ്പര്‍ ബാറ്ററുമാണ് രാഹുല്‍. പ്രാക്‌ടീസ് സെഷനുകളില്‍ മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത് എങ്കിലും 100 ശതമാനം കായികക്ഷമത വീണ്ടെടുത്തിട്ടില്ല. പാകിസ്ഥാനെതിരെ കെ എല്‍ രാഹുലിന് കളിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ഐപിഎല്ലിനിടെ കാലിനേറ്റ പരിക്കിന് ശേഷം രാഹുല്‍ ഇതുവരെ ടീം ഇന്ത്യക്കായി കളിച്ചിട്ടില്ല. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് ശ്രേയസിന് പരിക്കേറ്റത്. ഇരുവരും ശസ്ത്രക്രിയകള്‍ക്ക് വിധേയരായിരുന്നു. 

ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീം ഇന്ന് ശ്രീലങ്കയിലേക്ക് പുറപ്പെടും. ബെംഗളൂരുവില്‍ ആറ് ദിവസം നീണ്ട ടീം ക്യാംപ് പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ താരങ്ങളുടെ യാത്ര. റിസർവ് താരമായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ടീമിനൊപ്പമുണ്ട്. ശ്രീലങ്കയിലെത്തിയ ശേഷം കാന്‍ഡിയില്‍ സെപ്റ്റംബര്‍ ഒന്നാം തിയതി നടക്കുന്ന അവസാന പരിശീലന സെഷന് ശേഷമാകും പാകിസ്ഥാനെതിരായ പ്ലേയിംഗ് ഇലവനെ ഇന്ത്യ തീരുമാനിക്കുക. 

Read more: സഞ്ജു സാംസണ്‍ ലോകകപ്പിന് ഉണ്ടാകുമോ? ഇനി നെഞ്ചിടിപ്പിന്‍റെ ദിനങ്ങള്‍; ടീം പ്രഖ്യാപന തിയതിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മികച്ച തുടക്കത്തിനായി എല്ലായ്പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല', തോല്‍വിക്കൊടുവില്‍ തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം