കെ എൽ രാഹുലിന്‍റെയും ശ്രേയസ് അയ്യരുടേയും ഫിറ്റ്നസിൽ അനിശ്ചിതത്വം ഉള്ളതിനാൽ ഇന്ത്യൻ ടീമിൽ റിസർവ് താരങ്ങൾ ഉണ്ടാവുമെന്നാണ് സൂചന
ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഞായറാഴ്‌ച പ്രഖ്യാപിക്കും. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ അഞ്ചാണ്. സെപ്റ്റംബർ ഇരുപത്തിയെട്ട് വരെ ടീമിൽ മാറ്റം വരുത്താൻ അനുമതിയുണ്ട്. കെ എൽ രാഹുലിന്‍റെയും ശ്രേയസ് അയ്യരുടേയും ഫിറ്റ്നസിൽ അനിശ്ചിതത്വം ഉള്ളതിനാൽ ഇന്ത്യൻ ടീമിൽ റിസർവ് താരങ്ങൾ ഉണ്ടാവുമെന്നാണ് സൂചന.
ഇതേസമയം ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീം ഇന്ന് ശ്രീലങ്കയിലേക്ക് പുറപ്പെടും. ബെംഗളൂരുവില്‍ ആറ് ദിവസം നീണ്ട ടീം ക്യാംപ് പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ താരങ്ങളുടെ യാത്ര. നായകന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും അടക്കമുള്ള താരങ്ങള്‍ ഫിറ്റ്നസ് തെളിയിച്ചുകഴിഞ്ഞു. പരിക്കിന്‍റെ ആശങ്കകള്‍ക്കിടെയും കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. രാഹുല്‍ വിക്കറ്റ് കീപ്പിംഗ് പരിശീലനവും നടത്തി. നാളെ ലാഹോറില്‍ പാകിസ്ഥാൻ- നേപ്പാൾ മത്സരത്തോടെയാണ് ആറ് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ഏഷ്യാ കപ്പിന് തുടക്കമാവുക. സെപ്റ്റംബര്‍ രണ്ടിന് ശനിയാഴ്‌ച പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. കെ എല്‍ രാഹുല്‍ ഈ മത്സരം കളിക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. റിസർവ് താരമായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ടീമിനൊപ്പമുണ്ട്.
ഏഷ്യാ കപ്പിലെ മിക്ക താരങ്ങള്‍ തന്നെയാവും ലോകകപ്പിനുണ്ടാവുക എന്ന് മുഖ്യ സെലക്‌ടര്‍ അജിത് അഗാര്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെ എല്‍ രാഹുലിനും ശ്രേയസ് അയ്യര്‍ക്കും പുറമെ പരിക്കിന്‍റെ പിടിയിലായിരുന്ന പേസര്‍മാരായ ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്‌ണയും അടുത്തിടെയാണ് തിരിച്ചെത്തിയത്. അതിനാല്‍ ഫിറ്റ്‌നസ് സംരക്ഷിക്കുക ഏഷ്യാ കപ്പില്‍ താരങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.
Read more: ക്രിക്കറ്റ് ലോകകപ്പ്: ടീം സെലക്ഷന്‍ വലിയ തലവേദന; എല്ലാറ്റിനും പരിഹാരമുണ്ടെന്ന് രോഹിത് ശര്‍മ്മ!
