പ്ലയര്‍ ഓഫ് ദ മാച്ചിനെക്കാള്‍ വലിയ അംഗീകാരം! സിംബാബ്‌വെയിലും ഹൃദയം കവര്‍ന്ന് സഞ്ജു സാംസണ്‍

Published : Aug 21, 2022, 08:12 AM IST
പ്ലയര്‍ ഓഫ് ദ മാച്ചിനെക്കാള്‍ വലിയ അംഗീകാരം! സിംബാബ്‌വെയിലും ഹൃദയം കവര്‍ന്ന് സഞ്ജു സാംസണ്‍

Synopsis

അര്‍ബുദം ബാധിച്ച ആറു വയസുകാരന് മത്സരത്തിലെ പന്ത് സമ്മാനിക്കാന്‍ സിംബാബ്‌വെ ബോര്‍ഡ് ക്ഷണിച്ചത് സഞ്ജുവിനെയായിരുന്നു. രണ്ടാം ഏകദിനത്തില്‍ ഉപയോഗിച്ച പന്ത്, സഞ്ജു രോഗബാധിതനായ തക്കുന്‍ഡക്ക് സമ്മാനിച്ചു.

ഹരാരെ: ഹരാരയിലെ സിംബാബ്‌വെക്കെതിരായ പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സഞ്ജുവിന് ഉറപ്പായും സ്‌പെഷ്യലാണ്. കരിയറിലെ ആദ്യ പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം എന്നതിനപ്പുറത്ത് അത് ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാന്‍ ഒരു കാരണം കൂടിയുണ്ട്. ഇതാണ് ആ കാരണം. കാന്‍സറിനോട് പോരാടുന്ന തക്കുന്‍ഡ എന്ന ബാലന് മാച്ച് ബാള്‍ ഒപ്പിട്ട് നല്‍കിയതും അവനെ ചേര്‍ത്ത് പിടിച്ചതുമായ നിമിഷം. ക്യാന്‍സറിനോട് പോരാടുന്ന കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു സിംബാബ്‌ബെ രണ്ടാം ഏകദിനം സമര്‍പ്പിച്ചിരുന്നത്. 

അര്‍ബുദം ബാധിച്ച ആറു വയസുകാരന് മത്സരത്തിലെ പന്ത് സമ്മാനിക്കാന്‍ സിംബാബ്‌വെ ബോര്‍ഡ് ക്ഷണിച്ചത് സഞ്ജുവിനെയായിരുന്നു. രണ്ടാം ഏകദിനത്തില്‍ ഉപയോഗിച്ച പന്ത്, സഞ്ജു രോഗബാധിതനായ തക്കുന്‍ഡക്ക് സമ്മാനിച്ചു. സിംബാബ്‌വന്‍ താരങ്ങള്‍ ഒപ്പിട്ട ജേഴ്‌സിയും, 500 ഡോളറും നല്‍കി. ആ വലിയ കാര്യത്തിന്റെ ഭാഗമാവാന്‍ സഞ്ജുവിനുമായി. തക്കുന്‍ഡക്ക് ബോള്‍ നല്‍കിയതിന്  കൈകൂപ്പി തക്കുന്‍ഡ സഞ്ജുവിനോട് നന്ദിയും അറിയിച്ചു.

കരിയറിലെ അമൂല്യ നേട്ടത്തിന് അര്‍ഹനാക്കിയ പന്ത് കുഞ്ഞിന് നല്‍കാന്‍ കഴിഞ്ഞത് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നുവെന്ന് സഞ്ജു പ്രതികരിച്ചു. അതേസമയം സഞ്ജു ഈ വര്‍ഷം തന്റെ സ്വപ്‌ന ഫോം തുടരുകയാണ്. ഈ വര്‍ഷം സഞ്ജു കളിച്ച ഒരു മത്സരത്തില്‍ ഇന്ത്യന്‍ പരാജയപ്പെട്ടിട്ടില്ല.  

ഏകദിനത്തിലും ടി20യിലുമായി 10 മത്സരങ്ങള്‍ കളിച്ചു. പത്തിലും ജയം ഇന്ത്യക്കായിരുന്നു. വിന്‍ഡീസിനെതിരെ ആയിരുന്നു ഈ വര്‍ഷത്തെ ആദ്യ ഏകദിനം. 12 റണ്‍സെടുത്ത്  പുറത്തായെങ്കിലും ടീം വിജയിച്ചു. രണ്ടാം മത്സരത്തില്‍ 54 റണ്‍സ് നേടി. മൂന്നാം ഏകദിനത്തില്‍ ആറ് റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ചാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ഇപ്പോള്‍ വിന്‍ഡീസിനെതിരെ പുറത്താവാതെ 43.

ടി20യില്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളില്‍ 39, 18 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. പിന്നീട് അയര്‍ലന്‍ഡിനെതിരെ 77 ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 77 റണ്‍സ് അടിച്ചെടുത്തു. പിന്നീട് വിന്‍ഡീസിനെതിരെ പുറത്താവാതെ 30. അടുത്ത മത്സരത്തില്‍ 15 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. ടി20യില്‍ ഈവര്‍ഷം 44.75 ശരാശരിയിലാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്ക്...'; ചാരുവിനെ ചേര്‍ത്തുപിടിച്ച് വികാരാധീനനായി സഞ്ജു
എല്ലാവരും 'ചാമ്പ്യൻ' ലുക്കിൽ, സഞ്ജു മാത്രം പഴയ ലുക്കിൽ, സഞ്ജുവിന്റെ ജേഴ്സി മിസ്സിംഗ്‌ ചർച്ചയാക്കി ആരാധകര്‍