പാഞ്ചലിന് സെഞ്ചുറി! ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി ഗുജറാത്ത് പൊരുതുന്നു; കേരളം പ്രതിരോധത്തില്‍

Published : Feb 19, 2025, 05:22 PM ISTUpdated : Feb 20, 2025, 10:19 AM IST
പാഞ്ചലിന് സെഞ്ചുറി! ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി ഗുജറാത്ത് പൊരുതുന്നു; കേരളം പ്രതിരോധത്തില്‍

Synopsis

ആക്രമിച്ച് കളിക്കാനാണ് ഗുജറാത്ത് തുടക്കത്തില്‍ തന്നെ ശ്രമിച്ചത്.  മൂന്നാം ദിനം സ്പിന്നര്‍മാരെ തുണക്കുമെന്ന് പ്രതീക്ഷിച്ച പിച്ചില്‍ നിന്ന് കാര്യമായ ടേണ്‍ ലഭിച്ചില്ല.

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിന് വേണ്ടി ഗുജറാത്ത് പൊരുതുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 457നെതിരെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തിട്ടുണ്ട് ഗുജറാത്ത്. ഇപ്പോള്‍ 235 റണ്‍സ് പിറകിലാണ് അവര്‍. പ്രിയങ്ക പാഞ്ചല്‍ (117), മനന്‍ ഹിഗ്രജിയ (30) എന്നിവരാണ് ക്രീസില്‍. ആര്യ ദേശായിയുടെ (73) വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. നേരത്തെ, മുഹമ്മദ് അസറുദ്ദീന്‍ പുറത്താവാതെ നേടിയ 177 റണ്‍സാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52) എന്നിവരും തിളങ്ങി. 

ആക്രമിച്ച് കളിക്കാനാണ് ഗുജറാത്ത് തുടക്കത്തില്‍ തന്നെ ശ്രമിച്ചത്.  മൂന്നാം ദിനം സ്പിന്നര്‍മാരെ തുണക്കുമെന്ന് പ്രതീക്ഷിച്ച പിച്ചില്‍ നിന്ന് കാര്യമായ ടേണ്‍ ലഭിച്ചില്ല. കേരള സ്പിന്നര്‍മാരായ ജലജ് സക്‌സേന, ആദിത്യ സര്‍വാതെ എന്നിവരെ ഫലപ്രദമായി നേരിടാന്‍ ഗുജറാത്ത് ഓപ്പണര്‍മാര്‍ക്ക് സാധിച്ചു. മിന്നും ഫോമിലുള്ള പേസര്‍ എം ഡി നിധീഷിനെതിരെ ആത്മവിശ്വാസത്തോടെ കളിക്കാനും അവര്‍ക്കായി. ഓപ്പണിംഗ് വിക്കറ്റിലെ 131 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ആര്യ ദേശായിയെ ബൗള്‍ഡാക്കിയ എന്‍ പി ബേസിലാണ് കേരളത്തിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. 

ആര് അകത്ത്, ആര് പുറത്ത്? ബംഗ്ലാദേശിനെതിരെ ചാംപ്യന്‍സ് ട്രോഫി ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍

118 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സും പറത്തിയാണ് ആര്യ ദേശായി 73 റണ്‍സടിച്ചത്. ദേശായി മടങ്ങിയെങ്കിലും ഗുജറാത്ത് ചെറുത്ത് നില്‍പ്പ് തുടര്‍ന്നു. പ്രിയങ്ക് - മനന്‍ സഖ്യം ഇതുവരെ 91 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇതിനിടെ പാഞ്ചല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ ഒരു സിക്‌സും 13 ഫോറും താരം നേടിയിട്ടുണ്ട്. നേരത്തെ മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളത്തിന്റെ പോരാട്ടം ഒരു മണിക്കൂര്‍ മാത്രമാണ് ദീര്‍ഘിച്ചത്. 

418-7 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ടീം ടോട്ടലിനോട് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദിത്യ സര്‍വാതെയുടെ (11) വിക്കറ്റ് നഷ്ടമായി. സര്‍വാതെയെ ഗുജറാത്ത് നായകന്‍ ചിന്തന്‍ ഗജ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ നിധീഷ് (5) റണ്ണൗട്ടായി. എന്‍പി ബേസിലിനെ (1) കൂടി പുറത്താക്കി ചിന്തന്‍ ഗജ കേരളത്തിന്റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 187 ഓവര്‍ ബാറ്റ് ചെയ്താണ് കേരളം 457 റണ്‍സടിച്ചത്. 341 പന്തുകള്‍ നേരിട്ട മുഹമ്മദ് അസറുദ്ദീന്‍ 20 ബൗണ്ടറികളും ഒരു സിക്‌സും നേടി. ഗുജറാത്തിനായി അര്‍സാന്‍ നാഗ്വസ്വാല മൂന്നും ചിന്തന്‍ ഗജ രണ്ട് വിക്കറ്റും വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ കൂട്ടുകെട്ട് ഇനി ഐപിഎല്ലിൽ; ഡൽഹി ക്യാപിറ്റൽസിന് വൻ മേക്കോവർ; പരിശീലകരായി ദാദയും യുവിയും
ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്ക് വീണ്ടും വില്ലനായി; അഫ്ഗാനെതിരായ ടി20 പരമ്പരയിൽ നിന്ന് വരുണ്‍ ചക്രവര്‍ത്തി പുറത്ത്