ആര് അകത്ത്, ആര് പുറത്ത്? ബംഗ്ലാദേശിനെതിരെ ചാംപ്യന്‍സ് ട്രോഫി ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല.

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ വ്യാഴാഴ്ച്ച ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യ അവസാനമായി കളിച്ചത്. പരമ്പര കളിച്ച ടീമില്‍ നിന്ന് എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമോ എന്നുള്ള കാര്യം ഉറപ്പില്ല. ഇന്ത്യയുടെ സാധ്യതാ ഇലവന്‍ പരിശോധിക്കാം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ഇംഗ്ലണ്ടിനെതിരെ ഗംഭീര പ്രകടനം പുറത്തെടുക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. രോഹിത് രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടുകയും ചെയ്തു. മൂന്നാമതായി വിരാട് കോലി ക്രീസിലെത്തും. ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനം കളിക്കാതിരുന്ന കോലി, രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തി. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ കോലിക്ക് സാധിച്ചു.
രഹാനെ, സൂര്യകുമാര്‍, ശിവം ദുബെ ഒരോവറില്‍ തന്നെ മടങ്ങി! വിദര്‍ഭയ്‌ക്കെതിരെ മുംബൈക്ക് കിതപ്പ്
നാലാമത് കളിക്കുന്ന ശ്രേയസ് അയ്യരുടെ കാര്യത്തിലും മാറ്റമൊന്നും സംഭവിക്കില്ല. ഇംഗ്ലണ്ടിനെതിരെ ശ്രേയസ് ഫോമിലായിരുന്നു. സ്പിന്‍ ഓള്‍റൗണ്ടറും ഇടങ്കയ്യനുമായ അക്സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്ത് തുടരും. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുല്‍ ടീമിലെത്തും. സാഹചര്യം അനുസരിച്ച് രാഹുലിന്റേയും അക്‌സറിന്റേയും സ്ഥാനം മാറാന്‍ സാധ്യതയുമുണ്ട്. റിഷഭ് പന്ത് കാത്തിരിക്കേണ്ടി വരും. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ കളിക്കാനെത്തും. മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ എന്നിവര്‍ കളിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും.
ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.
